റൊമാനിയയിലെ ട്രാന്‍സില്‍വാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നിവിന്‍ പോളി ചിത്രമായ 'ഏഴ് കടല്‍ ഏഴ് മലൈ'.റോട്ടര്‍ഡാമിലും മോസ്‌കോയിലും അരങ്ങേറ്റം കുറിച്ച ശേഷം ട്രാന്‍സില്‍വാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഏഴ് കടല്‍ ഏഴ് മലൈ അതിന്റെ ആഗോള യാത്ര തുടരുന്നു എന്നാണ് വാര്‍ത്ത പങ്കുവച്ചുകൊണ്ട് നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. '
മമ്മൂട്ടി നായകനായയെത്തിയ 'പേരന്‍പ്' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'യേഴു കടല്‍ യേഴു മലൈ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വി ഹൗസ് പ്രൊഡക്ഷസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രം റൊമാനിയയിലെ ട്രാന്‍സില്‍വാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും, മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പട്ടിരുന്നു.
ഒരു ഫാന്റസി- പ്രണയ ചിത്രമായാണ് യേഴു കടല്‍ യേഴു മലൈ ഒരുങ്ങുന്നത്. നിവിന്‍ പോളിയെ കൂടാതെ അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
കാട്രാതു തമിഴ്, തങ്ക മീന്‍കള്‍, താരമണി, പേരന്‍പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് യേഴു കടല്‍ യേഴു മലൈ. ചിത്രം നേരത്തെ റോട്ടര്‍ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്‍. കെ ഏകാംബരമാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം - മതി വി എസ്, ആക്ഷന്‍ - സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി - സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍.