Latest News

ഇട്ടിമാണി മേഡ് ഇന്‍ ചൈന; നവാഗതര്‍ക്കൊപ്പം അരങ്ങ് തകര്‍ക്കാന്‍ മോഹന്‍ലാല്‍; ആശിര്‍വാദ് സിനിമാസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

Malayalilife
ഇട്ടിമാണി മേഡ് ഇന്‍ ചൈന; നവാഗതര്‍ക്കൊപ്പം അരങ്ങ് തകര്‍ക്കാന്‍ മോഹന്‍ലാല്‍; ആശിര്‍വാദ് സിനിമാസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന പുതിയ മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു. ഇഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നാണ് സിനിമയുടെ പേര്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം.

സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും.

സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തിവിടും. ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

Read more topics: # etty mani made in chaina
etty mani made in chaina

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES