എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത്. ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്. പഠനത്തിനായി ചെറിയൊരു ഇടവേളയെടുത്ത എസ്തര്‍ ദൃശ്യം 2വിലൂടെയാണ് തിരിച്ചു വന്നത്. മലയാളികളെ പോലെ തന്നെ മറ്റ് ഭാഷകളിലും ദൃശ്യത്തിലെ പെണ്‍കുട്ടിയാണ് എസ്തര്‍.
തന്റെ അതിയായ ആഗ്രഹത്തെ തുടർന്ന് മുംബയിൽ ഉള്ള സൈന്റ്റ്സേവിയേഴ്‌സ് സ്കൂളിലാണ് പഠിക്കുന്നത്. മുംബൈയിലായിരുന്ന സമയത്ത് ചില ബോളിവുഡ് സിനിമകള്‍ക്ക് ഓഡിഷന് പോയപ്പോഴുണ്ടായ അനുഭവുമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കൂട്ടുകാര്‍ നിര്‍ബന്ധിചിറ്റാണ് രണ്ടിടത്ത് ഓഡിഷനു പോയിരുന്നത്. വെളുത്തിരിക്കണം, പ്രത്യേക സ്‌റ്റൈലില്‍ സംസാരിക്കണം എന്നൊക്കെയായിരുന്നു അവരുടെ ചില ചിന്തകൾ. അത് താരത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ബോളിവുഡ് മോശമാണെന്നല്ലെന്നും എവിടെയായാലും നല്ല സിനിമയുടെ ഭാഗമാകണമെന്നാണ് ആഗ്രഹം എന്നും എസ്തര്‍ വ്യക്തമാക്കി. ബോളിവുഡില്‍ അഭിനയിക്കുക എന്ന ആഗ്രഹം തനിക്കില്ലെ എന്നാണ് താരം പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഒരു നെഗറ്റീവ് കമന്റ് വന്നാല്‍ എനിക്കു ചിലപ്പോള്‍ 5 മിനിറ്റ് വിഷമം ഉണ്ടാകും. പക്ഷേ, അതു മാറും എന്നാണ് താരം പറയുന്നത്. ബാലതാരമായിരുന്ന എസ്തര്‍ ഓള് എന്ന ചിത്രത്തിലൂടയായിരുന്നു നായികയായി മാറുന്നത്. മഞ്ജുവാര്യരും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ജാക്ക് ആന്റ് ജില്‍ ആണ് എസ്തറിന്റെ പുതിയ സിനിമ.