അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദൃശ്യം 2 ൽ കുറച്ചുകൂടി ശ്രദ്ധിക്കുമെന്നാണ് താരം പറയുന്നത്. ആദ്യ ഭാഗത്തില്‍ അഭിനയിക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു എസ്തര്‍, ഇന്ന് ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് താരം.
സോഷ്യല്‍ മീഡിയയിലും ഏറെ എസ്തര്‍ സജീവമാണ്. ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങൾക്ക് നേരെ വന്ന കമെന്റുകൾ എല്ലാം ചർച്ച ആയതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന മിക്കതാരങ്ങള്‍ക്കും, പ്രത്യേകിച്ച് നടിമാര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന വിഭാഗമാണ് സൈബര്‍ ആങ്ങളമാരും സദാചാരവാദികളും. എസ്തറിനും ഇക്കൂട്ടരില്‍ നിന്നും അധിക്ഷേപങ്ങളും അതിക്രമങ്ങളും നേരിടേണ്ടി വന്നിരുന്നു. മക്കവ ചിത്രങ്ങളായിരുന്നു അന്ന് എസ്തർ പങ്കുവച്ചത്. നല്ലൊരു വിഭാഗം ആളുകൾ നല്ലതു പറഞ്ഞു. മാറ്റത്തിനെ പ്രശംസിക്കുകയും ചെയ്തു. എന്നാൽ താരം വളരെ ചെറിയ രീതിയിലാണ് എടുത്തത്. തുടർന്നും പല ചിത്രങ്ങൾ പിന്നെയും പങ്കുവച്ചു. അതേസമയം മോശം കമന്റുകള്‍ തന്റെ അച്ഛനെ വേദനിപ്പിച്ചിരുന്നുവെന്നാണ് എസ്തര്‍ പറയുന്നത്. പണ്ടൊക്കെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് അപ്പയായിരുന്നു. അപ്പോള്‍ മോശം കമന്റുകള്‍ കാണുമ്പോള്‍ അപ്പയ്ക്ക് വിഷമം തോന്നുമായിരുന്നു. ചെറിയ കുട്ടിയോട് എങ്ങനെയാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു ചിന്തയെന്ന് എസ്തര്‍ പറഞ്ഞു. പിന്നീട് താന്‍ തന്നെ സ്വന്തം സോഷ്യല്‍ മീഡിയ കൈകാര്യം ചെയാന്‍ ആരംഭിച്ചു. ആദ്യമൊക്കെ മോശം കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നുമായിരുന്നുവെന്ന് എസ്തര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം താന്‍ തമാശയായാണ് കാണുന്നത്. ഫ്രണ്ട്‌സ് എല്ലാവരും ഒരുമിച്ചിരുന്ന് വായിച്ച് ചിരിക്കുമെന്നും എസ്തര്‍ പറഞ്ഞു.
അഭിനയ മികാവ് കൊണ്ട് തന്നെ ദൃശ്യം എന്ന സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് സാധിച്ചു. ദൃശ്യത്തിന്റെ തമിഴ്പതിപ്പിലും എസ്തര്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ തന്നെ ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, കോക്ക്‌ടെയില്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ ഓളിലൂടെയാണ് നായികയായി മാറുന്നത്. ജാക്ക് ആന്റ് ജില്‍ ആണ് ദൃശ്യം 2 അല്ലാതെ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.