Latest News

എമ്പുരാന്റെ ചിത്രീകരണത്തിനായി പൃഥിരാജ് ഡല്‍ഹിയില്‍; അഞ്ചാം തീയതി പാന്‍ ഇന്ത്യന്‍ ചിത്രത്തിന് തുടക്കം; പൃഥിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായി ലൈക  പ്രോഡക്ഷന്‍സും

Malayalilife
എമ്പുരാന്റെ ചിത്രീകരണത്തിനായി പൃഥിരാജ് ഡല്‍ഹിയില്‍; അഞ്ചാം തീയതി പാന്‍ ഇന്ത്യന്‍ ചിത്രത്തിന് തുടക്കം; പൃഥിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായി ലൈക  പ്രോഡക്ഷന്‍സും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും.  ആശിര്‍വാദ് സിനിമാസിന്രെ ബാനറില്‍ നിര്‍മ്മിക്കുന്ന എമ്പുരാനില്‍ തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളിയാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആദ്യ മലയാള സംരംഭമാണ് എമ്പുരാന്‍. 

ഈ മാസം അഞ്ചാം തീയതി ഈ സിനിമയുടെ ദില്ലിയില്‍ ചിത്രീകരണം ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ ദില്ലിയിലെത്തി. എന്നാല്‍ ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ദില്ലിയിലുള്ളത്. അതിന് ശേഷം ഒരു മാസത്തെ ചിത്രീകരണം ലഡാക്കിലാണ്. ദില്ലിയിലെ ഒരു ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ കേരളത്തിലേക്ക് തിരിച്ചെത്തും. 

ജീത്തു ജോസഫ് ചിത്രം നേരിന്റെ ഡബ്ബിംഗ് അടക്കം അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്. നേരിന് രണ്ട് ദിവസം നീളുന്ന കൊച്ചി ഷെഡ്യൂളും ഉണ്ടെന്ന് അറിയുന്നു. ലഡാക്ക് ഷെഡ്യൂള്‍ തുടങ്ങി ഏതാനും ദിവസത്തിനുള്ളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. പിന്നീട് ഷെഡ്യൂള്‍ ബ്രേക്ക് ആവുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലൂസിഫറില്‍ ഉള്ളവരെ കൂടാതെ പുതിയ താരനിരയും ചിത്രത്തില്‍ എത്തുമെന്നും പറയപ്പെടുന്നുണ്ട്. ചിത്രീകരണത്തിനിടെ ഇത് പ്രഖ്യാപിക്കും.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ താരനിരയിലുണ്ട്. പാന്‍ വേള്‍യായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ എത്തും. 
മുരളി ഗോപി ആണ് രചന.സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഇന്ത്യയില്‍ ചിത്രീകരണം തുടങ്ങി ആറ് രാജ്യങ്ങളിലൂ ടെ യാത്ര ചെയ്താണ് പൂര്‍ത്തിയാവുക. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷന്‍ ഹണ്ടായിരുന്നു എമ്പുരാന്റേത്.

ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍സും എമ്പുരാനില്‍ പണം മുടക്കുന്നുണ്ട്. മലയാളം ഇതുവരെ കാണാത്ത കാന്‍വാസിലായിരിക്കും പൃഥ്വിരാജ് പൂര്‍ത്തിയാക്കുക. എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും, പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.

empuran shoort start at delhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES