ജീത്തു ജോസഫ് ചിത്രം നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. കൊച്ചിയിലെത്തിയ താരം ഇനി എംപുരാന് വേണ്ടിയുള്ള തയാറെടുപ്പിലാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സുഹൃത്ത് സമീര്‍ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മോഹന്‍ലാല്‍, ഭാര്യ സുചിത്ര മോഹന്‍ലാല്‍ എന്നിവരോടടൊപ്പമുള്ള സമീറിന്റെ ചിത്രങ്ങള്‍ ആരാധകരുടെ ഇടയിലും വൈറലായി കഴിഞ്ഞു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഒക്ടോബര്‍ 5 ന് ഡല്‍ഹിയില്‍ ഷൂട്ടിങ് ആരംഭിക്കും. മോഹന്‍ലാല്‍ നാളെ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും. പൃഥ്വിരാജ് നേരത്തെ തന്നെ ഡല്‍ഹിയിലേക്ക് തിരിച്ചിരുന്നു.
മോഹന്‍ലാലിന് പുറമെ ഇന്ത്യന്‍ സിനിമയിലെ മുന്‍ നിര താരങ്ങള്‍ എംപുരാനില്‍ ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
ആശീര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.