എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നെത്തും; ചിത്രീകരണത്തിനായി പൃഥിയും സംഘവും ലണ്ടനില്‍; ചിത്രങ്ങള്‍ വൈറല്‍

Malayalilife
എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നെത്തും; ചിത്രീകരണത്തിനായി പൃഥിയും സംഘവും ലണ്ടനില്‍; ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാല്‍ - പൃഥ്വിരാജ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാള സിനിമയെ നിമിഷ വേഗത്തില്‍ 200 കോടി ക്ലബില്‍ എത്തിച്ച സിനിമയായ ലൂസിഫര്‍ രണ്ടാം ഭാഗമായഎമ്പുരാനില്‍ ഏറെ പ്രതീക്ഷ ആരാധകര്‍ നല്‍കുന്നുണ്ട്. ഇപ്പോഴിതാ എമ്പുരാന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. 

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന്(നവംബര്‍ 11) പുറത്തിറങ്ങുമെന്നതാണ് പ്രഖ്യാപനം. വൈകുന്നേരം അഞ്ചുമണിക്കാണ് പോസ്റ്റര്‍ റിലീസ് ചെയ്യുക. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന എമ്പുരാനില്‍ തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളിയാണ്.  ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ എത്തും. മുരളി ഗോപി ആണ് രചന. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷന്‍ ഹണ്ടായിരുന്നു എമ്പുരാന്റേത്.

ആഴ്ചകള്‍ക്ക്  മുന്‍പ് ലണ്ടനില്‍ എത്തിയ പൃഥ്വിരാജിന്റെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ഒകെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നൂണ്ട്.. യുകെയില്‍ പഠിക്കുന്ന സഹോദരന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയെ കണ്ടു വിശേഷങ്ങള്‍ ഒക്കെ പങ്കിട്ടും ലണ്ടന്‍ നഗര സവാരിയും ബക്കിങ്ഹാം പാലസിന് മുന്നില്‍ എത്തി കാഴ്ചകള്‍ കണ്ടതിനും  ശേഷമാണു പൃഥ്വിരാജ് സിനിമയുടെ ജോലികളിലേക്ക് കടന്നിരിക്കുന്നത് .

അതേസമയം കൊച്ചിയില്‍ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വര്‍ക്ക് പുരോഗമിക്കുന്നുണ്ട്. കൊച്ചിയിലെ ചിത്രീകരണം ആറ് മാസത്തോളമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ലൊക്കേഷന്‍ തിരയുന്നതിന്റെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ ജനുവരിയിലാണ് ആരംഭിക്കുക. യുഎസ്, യുകെ, അബുദബി എന്നിവിടങ്ങളിലാവും ഷൂട്ടിംഗ്. എമ്പുരാന്റെ യുഎസ് ഷെഡ്യൂളില്‍ ടൊവിനോ തോമസും ഉണ്ടാവുമെന്നാണ് അറിയുന്നത്

 

Read more topics: # എമ്പുരാന്‍
empuraan first look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES