നടന്‍ ബാലയുടെ ഭാര്യ എന്നതിലുപരി നല്ലൊരു ഡോക്ടറും വ്ളോഗറുമാണ് എലിസബത്ത് ഉദയന്‍. തന്റെ എല്ലാ കാര്യങ്ങളും വിശേഷങ്ങളും ആരാധകരോട് താരം പങ്കുവക്കാറുണ്ട്. അതുകൊണ്ട് ബാല ഇല്ലാത്തപ്പോഴും പ്രേക്ഷകര്‍ എലിസബത്തിന്റെ വിശേഷം അന്വേഷിക്കാറുണ്ട്. അത് ചോദിച്ച എലിസബത്തിന്റെ സ്വന്തം ചാനലില്‍ എത്താറുമുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ താന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞ് എത്തുകയാണ് താരം. അച്ഛനും അമ്മയും ബാലയും ഒന്നും അടുത്ത് ഇല്ലാത്ത എലിസബത്തിനു ആശ്രയമായി മാറിയത് കൂടെ ജോലി ചെയുന്നവരാണ് എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇത് താരം ആരാധകരോട് പറയുന്നത്.
എലിസബത്ത് ഇപ്പോള്‍ ആശുപത്രിയിലാണ്. ജോലിക്കായി അല്ല മറിച്ച് ഇപ്പോള്‍ അഡ്മിറ്റാണ് എന്നാണ് പുതിയ വീഡിയോയിലൂടെ പറയുന്നത്. ഈ ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അഡ്മിറ്റ് ആയത്. കേട്ടിടത്തോളം എലിസബത്ത് ഇപ്പോള്‍ കേരളത്തിന് പുറത്താണ്. മറ്റു വിവരങ്ങള്‍ എലിസബത്ത് തന്നെ വിവരിച്ചു പറയുന്നുണ്ട്. ചെറുതായി ക്ഷീണം തോന്നുന്നു എന്ന് എലിസബത്ത്. . വൈറല്‍ ഫീവറാണ്. ഡ്യൂട്ടി കഴിഞ്ഞ് അഡ്മിറ്റ് ആവുകയായിരുന്നു. രണ്ടു മൂന്നു ദിവസം നോക്കി. പനി കുറയാത്തത് കൊണ്ട് അഡ്മിറ്റ് ആവുകയായിരുന്നു. അച്ഛനും അമ്മയും കൂടെയില്ലെങ്കില്‍, സാധാരണ നിലയില്‍ കസിനും കൂട്ടുകാരും ഉണ്ടാവും. എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്കായി എന്നാണ് താരം പറയുന്നത്. അതന്തുപറ്റിയെന്നാണ് ആരാധകര്‍ തന്നെ ചോദിക്കുന്നത്. പക്ഷേ ഇത്തവണ ഡിപ്പാര്‍ട്‌മെന്റിലെ തന്നെ മുതിര്‍ന്നവര്‍ ഭക്ഷണം കൊണ്ട് തന്നു. കൂടെയുള്ള മലയാളികള്‍ കഞ്ഞിവച്ചു തന്നു. കെര്‍ഡ് റൈസ് കൊണ്ടുവന്നു എന്നും പറയുന്നു.
ആശുപത്രി നിയമം അനുസരിച്ച് അവിടെ കോഷന്‍ ഡെപ്പോസിറ്റ് കൊടുക്കണം എന്ന നിയമം ഉള്ളതുകൊണ്ട് കൂടെയുള്ളവരാണ് പണം നല്‍കിയത്. ആശുപത്രിയില്‍ കിട്ടാത്ത മരുന്നുകള്‍ അവര്‍ വാങ്ങിക്കൊണ്ടുവരും. ഉറക്കം കളഞ്ഞു പോലും കൂടെ നില്‍ക്കുന്നവരുണ്ട് എന്ന് കൂടെ താരം കൂട്ടിച്ചേര്‍ക്കുന്നു. നമ്മള്‍ നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കില്‍, മറ്റുള്ള ആരെങ്കിലും, നമുക്ക് അത് തിരിച്ചു തരും എന്ന് എലിസബത്ത് വിശ്വസിക്കുന്നു. ചിലപ്പോള്‍ അതിന്റെ ഇരട്ടിയായി തിരികെകിട്ടും. ആദ്യമായാണ് ഇത്രയും ആള്‍ക്കാര്‍ സഹായിക്കുന്നത് എന്നും താരം പറയുന്നു. എന്തായാലും ഈ സ്‌നേഹമെല്ലാം തിരികെക്കൊടുക്കാനായി തന്റെ ഉത്തരവാദിത്തം കൂടി എന്ന് എലിസബത്ത്. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ആവുമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ബാലയ്ക്ക് അസുഖം വന്ന സാഹചര്യത്തില്‍ കൂടെ താങ്ങും തണലുമായി നിന്നയാളാണ് എലിസബത്ത്. പക്ഷേ ഇങ്ങനെയൊരു അവസരത്തില്‍ ഇവിടെ എലിസബത്തിനൊപ്പം അപരിചതരായ സുമനസുകളാണുള്ളത് എന്നതും ശ്രദ്ധേയം.