ഒരു മെക്സിക്കന്‍ അപാരത, ദി ഗാംബ്ലര്‍ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായി മാറിയ സംവിധായകനാണ് ടോം ഇമ്മട്ടി. ഇപ്പോഴിതാ ടോം ആദ്യമായി അഭിനയിക്കുന്ന ചിത്രമായ ഈശോയും കള്ളനും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. നവാഗതനായ കിഷോര്‍ ക്രിസ്റ്റഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതി ചായാഗ്രഹണം നിര്‍വഹിക്കുന്നത് എന്നത് ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ചിത്രത്തിന് നിര്‍മ്മാണം നിര്‍വഹിക്കുന്നത് മിറര്‍ റോക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് ഗോപുവാണ്. മാറ്റിനി ലൈവ് ആണ് സഹധര്‍മാണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ടോം ഇമ്മട്ടിയെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിലാണ് അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് നിനോയ് വര്‍ഗീസ് ആണ്.
ഒരു മെക്സിക്കന്‍ അപാരത, ദി ഗാംബ്ലര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ആണ് ടോം ഇമ്മട്ടി. 2017 മാര്‍ച്ചില്‍ റിലീസ് ചെയ്ത ചിത്രമാണ് ഒരു മെക്സിക്കന്‍ അപാരത. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. നീരജ് മാധവ്, രൂപേഷ് പീതാംബരന്‍, ജിനോ ജോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിന്നു.
ചിത്രത്തില്‍ എസ്എഫ് ഐ നേതാവായാണ് ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നുണ്ട് കാണാവുന്നതാണ്. എഴുപതുകളിലെ കഥാപാത്രമായ കൊച്ചനിയനായും മകന്‍ പോളായും വേഷമിടുന്നത് ടൊവിനോ ആയിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തെ അതിമനോഹരമായി തന്നെ സ്‌ക്രീനില്‍ എത്തിക്കാന്‍ ടോം ഇമ്മട്ടിക്ക് സാധിച്ചിരുന്നു. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനായിരുന്നു ഒരു മെക്‌സിക്കന്‍ അപാരതയുടെ നിര്‍മാണം.