Latest News

റോജയിലെ വിധുബാലയേയും അരവിന്ദ് സ്വാമിയേയും ഓര്‍മിപ്പിച്ച് ഇടയ്ക്കാ ബറ്റാലിയനിലെ പുതിയ ഗാനം; പ്രണയിതാക്കളായി വീണ്ടും ടൊവിനോ സംയുക്താ ജോഡി 

Malayalilife
റോജയിലെ വിധുബാലയേയും അരവിന്ദ് സ്വാമിയേയും ഓര്‍മിപ്പിച്ച് ഇടയ്ക്കാ ബറ്റാലിയനിലെ പുതിയ ഗാനം; പ്രണയിതാക്കളായി വീണ്ടും ടൊവിനോ സംയുക്താ ജോഡി 

ടോവിനോയുടെ പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 ലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സംയുക്തയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രണയം തുളുമ്പുന്ന വരികളും ഈണവുമാണ് പാട്ടിനുള്ളത്. പാട്ടിന്റെ പശ്ചാത്തലം മഞ്ഞുമലകളാണ്. ഈ ഗാനം കാണുമ്പോള്‍ അരിവിന്ദ് സ്വാമിയും മധുബാലയും ഒന്നിച്ച് അഭിനയിച്ച റോജ എന്ന ചിത്രത്തിലെ പുതുവെള്ളൈ മഴൈ എന്ന് ഗാനം ഓര്‍മ്മപ്പെടുത്തുവെന്ന് ആരാധകര്‍ പറയുന്നു. ബി കെ ഹരിനാരയണനാണ് വരികള്‍ എഴുതിയത്. കൈലാസ് മേനോനാണ് സംഗീതം പകര്‍ന്നത്.

ഈ ചിത്രത്തില്‍ പട്ടാളക്കാരനായിട്ടാണ് ടൊവിനോ വേഷമിടുന്നത്. പി ബാലചന്ദ്രനാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Read more topics: # edaykad battalion movie song
edaykad battalion movie song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES