Latest News

ഓണ്‍ലൈന്‍ ചൂതാട്ട കേസ്; നടന്‍ രണ്‍ബീര്‍ കപൂറിന് ഇ ഡി നോട്ടീസ്; വെള്ളിയാഴ്ച്ചക്ക് മുമ്പായി ഹാജരാകാന്‍ നിര്‍ദ്ദേശം

Malayalilife
ഓണ്‍ലൈന്‍ ചൂതാട്ട കേസ്; നടന്‍ രണ്‍ബീര്‍ കപൂറിന് ഇ ഡി നോട്ടീസ്; വെള്ളിയാഴ്ച്ചക്ക് മുമ്പായി ഹാജരാകാന്‍ നിര്‍ദ്ദേശം

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. ഒക്ടോബര്‍ ആറ്, വെള്ളിയാഴ്ചയ്ക്ക് മുന്‍പായി ഹാജരാകാനാണ് നിര്‍ദേശം. മഹാദേവ് ഓണ്‍ലൈനിന്റെ വാതുവെപ്പ് കേസില്‍ രണ്‍ബീറിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും ഗായകരും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയില്‍ നടന്ന മഹാദേവ് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും വിജയാഘോഷത്തിലും താരം പങ്കെടുത്തതും ഇ ഡി അന്വേഷിക്കുന്നുണ്ട്. 112 കോടി രൂപ ഹവാല വഴി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് എത്തിച്ചതായാണ് ഇ ഡി ശേഖരിച്ച തെളിവുകളില്‍ പറയുന്നത്.

ടൈഗര്‍ ഷ്രോഫ്, സണ്ണി ലിയോണി, നേഹ കക്കര്‍, അതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാന്‍, അലി അസ്ഗര്‍, വിശാല്‍ ദദ്ലാനി, എല്ലി അവ്റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖര്‍ബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്വീന്ദര്‍ സിംഗ് എന്നിവരാണ് ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള മറ്റ് താരങ്ങള്‍.

Read more topics: # രണ്‍ബീര്‍
ed notice for ranbeer kapoor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES