Latest News

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന സച്ചിനിലെ ഗാനം എത്തി; വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ഏറ്റെടുത്ത് ആരാധകരും 

Malayalilife
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന സച്ചിനിലെ ഗാനം എത്തി; വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ഏറ്റെടുത്ത് ആരാധകരും 

ടി കപ്യാരെ കൂട്ടമണി, ഗൂഡാലോചന എന്നീ സിനിമകള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന സച്ചിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മുഴുനീള ഹാസ്യവിരുന്നായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ്ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച കാറ്റില്‍ പൂങ്കാറ്റില്‍ എന്ന റൊമാന്റിക് ഗാനമാണ് പുറത്തിറങ്ങിയത്.

ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക.

അജു വര്‍ഗീസ് , ജൂബി നൈനാന്‍, രമേഷ് പിഷാരടി, അപ്പാനി ശരത് മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

 

Read more topics: # dyan sreenivasan sachin movie
dyan sreenivasan sachin movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES