Latest News

കമ്പനി ലോഗോയിലുള്ളത് മമ്മൂട്ടിയല്ല; ഗോട്ട് മേരി ഇന്‍ ദി ലോഗോ' എന്ന ഹാഷ് ടാഗ് ദുല്‍ഖര്‍ ചേര്‍ത്തതോടെ അത് മകളും ഡിക്യുവും എന്ന് ഉറപ്പാക്കി ആരാധകര്‍; പുതുമുഖങ്ങളുടെ കൈയ്യൊപ്പുമായി എത്തുന്ന 'മണിയറയിലെ അശോകന്‍ ആദ്യ നിര്‍മ്മാണ സംരംഭം

Malayalilife
കമ്പനി ലോഗോയിലുള്ളത് മമ്മൂട്ടിയല്ല; ഗോട്ട് മേരി ഇന്‍ ദി ലോഗോ' എന്ന ഹാഷ് ടാഗ് ദുല്‍ഖര്‍ ചേര്‍ത്തതോടെ അത് മകളും ഡിക്യുവും എന്ന് ഉറപ്പാക്കി ആരാധകര്‍; പുതുമുഖങ്ങളുടെ കൈയ്യൊപ്പുമായി എത്തുന്ന 'മണിയറയിലെ അശോകന്‍ ആദ്യ നിര്‍മ്മാണ സംരംഭം

മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍പുതിയ നിര്‍മ്മാണക്കമ്പനിയുടെ ലോഗോ പുറത്തിറക്കിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 'വേഫെറര്‍ ഫിലിംസ്' എന്ന നിര്‍മ്മാണ കമ്പനിയുടെ ലോഗോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടാണ് ദുല്‍ഖര്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണ് വേഫെററിന്റെ ലോഗോയിലെ പ്രധാന ആകര്‍ഷണം. ലോഗോയിലെ അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുല്‍ഖറും ആണോ എന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റുകള്‍ വന്നതോടെ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ ചൂട് പിടിച്ചിരുന്നു.

എന്നാല്‍ ആ അച്ഛനും കുട്ടിയും മമ്മുട്ടിയും ദുല്‍ഖര്‍ സല്‍മാനുമാണ് എന്നായിരുന്നു ആദ്യം അഭ്യൂഹം ഉയര്‍ന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ അത് മമ്മുട്ടി തന്നെയാണെന്ന് കമന്റുകളില്‍ ഉറപ്പിക്കുകയും ചെയ്തു. അഭ്യൂഹം പരക്കുന്നതിനിടെയാണ് ലോഗോയിലുള്ള കുട്ടി ആരെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ പങ്കുവെച്ചപ്പോള്‍ 'മേരി ഇന്‍ സ് ലോഗോ' എന്ന ഹാഷ്ടാഗും ചേര്‍ത്തതോടെയാണ് അഭ്യൂഹം അവസാനിച്ചത്. ലോഗോയിലുള്ളത് ദുല്‍ഖറും മകള്‍ മറിയവുമാണെന്ന് അതോടെ വ്യക്തം. 

ഇതിനിടെ താന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന സിനിമയുടെ ആദ്യ പോസ്റ്ററും ദുല്‍ഖര്‍ പങ്ക് വച്ചു.മണിയറയിലെ അശോകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പിറകില്‍ ഒരുകൂട്ടം പുതുമുഖങ്ങള്‍ ഉണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.

നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം.മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകന്‍ ശ്രീഹരി കെ.നായരുമാണ്. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു.എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആതിര ദില്‍ജിത്ത് ആണ് പി.ആര്‍.ഒ.

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനി മൂന്നു സിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ തന്നെ നായകനാവുന്ന 'കുറുപ്പ്', സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നീ ചിത്രങ്ങളാണ് വേഫേറര്‍ ഫിലിംസ് പ്രഖ്യാപിച്ചിരിക്കുന്നത്.

dulquer salmaan production Company

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES