Latest News

മറ്റൊരു മിസ്റ്ററില്‍ നിന്നുമള്ള ഞങ്ങളുടെ സിസ്റ്റര്‍; നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖറും പൃഥ്വിരാജും

Malayalilife
മറ്റൊരു മിസ്റ്ററില്‍ നിന്നുമള്ള ഞങ്ങളുടെ സിസ്റ്റര്‍; നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖറും പൃഥ്വിരാജും

ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് മികച്ച കഥാപാത്രങ്ങളുമായി തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുളള വിവാഹശേഷം അഭിനയത്തിലേക്ക് തിരികെയെത്തിയ നസ്രിയ മികച്ച കയ്യടിയാണ് സ്വന്തമാക്കിയത്. മടങ്ങി വരവില്‍ ഗ്ലാമറസ്സായും താരം എത്തി. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങിയ താരം ഇപ്പോള്‍ തെലുങ്കിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ. സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നസ്രിയയുടെ ജന്മദിനമായിരുന്നു ഇന്നലെ.

നസ്രിയയ്ക്ക് ജന്മദിനത്തില്‍ ആശംസകളുമായെത്തിയിരിക്കുകയാണ് നടനും അടുത്ത സുഹൃത്തുമായ ദുല്‍ഖര്‍ സല്‍മാന്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ബാംഗ്ലൂര്‍ ഡെയ്സില്‍ കസിന്‍സായി എത്തിയ നസ്രിയയും ദുല്‍ഖറും അതേ വൈബാണ് ജീവിതത്തിലും കാത്തു സൂക്ഷിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സില്‍ നിന്നുമുള്ളൊരു ചിത്രമാണ് ദുല്‍ഖര്‍ പിറന്നാള്‍ ആശംസിച്ച് പങ്കുവച്ചത്.

ലിറ്റില്‍ ബോള്‍ ഓഫ് ഡിലൈറ്റ് ആന്റ് ജോയി എന്നാണ് ദുല്‍ഖര്‍ നസ്രിയയെ വിശേഷിപ്പിച്ചത്. എന്റെ പ്രിയപ്പെട്ട കുഞ്ഞി, നമ്മള്‍ കാണുമ്പോഴൊന്നും നല്ല ചിത്രങ്ങളൊന്നും എടുക്കാറില്ല. എന്തായാലും ഇത് നമ്മുടെ ഡയമാനിക് ശരിയ്ക്കും കാണിച്ചു തരുന്നുണ്ടെന്നും ദുല്‍ഖര്‍ കുറിക്കുന്നു.മറ്റൊരു മിസ്റ്ററില്‍ നിന്നുമള്ള ഞങ്ങളുടെ സിസ്റ്റര്‍. നീ എങ്ങനെയാണ് ഞങ്ങളുടെ കുടുംബവുമായി ഒരുതരത്തിലും ബന്ധപ്പെടാതിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും അത്ഭുതമാണ്. നീയുമായി അടുപ്പമുള്ള ഏതൊരള്‍ക്കും അങ്ങനെ തോന്നാം. നിനക്ക് നല്ലൊരു ജന്മദിനവും സ്നേഹവും പ്രാര്‍ത്ഥനകളും സന്തോഷവും നേരുന്നുവെന്നും ദുല്‍ഖര്‍ കുറിക്കുന്നു

.പിന്നാലെ മറുപടിയുമായി നസ്രിയയുമെത്തി. എല്ലാ വര്‍ഷവും മധുരം നിറഞ്ഞ ഈ ആശംസകളെന്നായിരുന്നു നസ്രിയയുടെ മറുപടി. അതും പുതിയ ചിത്രങ്ങളൊന്നും ഇല്ലാതെ. അടുത്ത തവണ ആദ്യം തന്നെ ഫോട്ടോയെടുക്കണമെന്നും നസ്രിയ പറയുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കും കുടുംബം തന്നെയാണെന്നും താങ്ക് യു ബം എന്നും നസ്രിയ കമന്റില്‍ കുറിക്കുന്നു. താരത്തിന് പിറന്നാള്‍ ആശംസയുമായി പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ അനിയത്തി എന്നാണ് പൃഥ്വി കുറിച്ചത്. താങ്കേയു സഹോദരാ എന്നായിരുന്നു നസ്രിയുടെ മറുപടി. നീ ഞ്ങ്ങളെ ഇപ്പോള്‍ സ്നേഹത്തില്‍ പൊതിയുന്നത് പോലെ എന്നും ചെയ്യൂവെന്നായിരുന്നു സുപ്രിയ പറഞ്ഞത്. നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയത്.

dulquer and prithviraj wishes nazriya on her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES