Latest News

കോവിഡ് ഫലം നെഗറ്റീവായി; സഹോദരന്‍ ചിരുവിനും അമ്മാവന്‍ അര്‍ജ്ജുന്‍ സര്‍ജ്ജയ്ക്കും നന്ദി പറഞ്ഞ് ധ്രുവ സര്‍ജ്ജ

Malayalilife
കോവിഡ് ഫലം നെഗറ്റീവായി; സഹോദരന്‍ ചിരുവിനും അമ്മാവന്‍ അര്‍ജ്ജുന്‍ സര്‍ജ്ജയ്ക്കും നന്ദി പറഞ്ഞ് ധ്രുവ സര്‍ജ്ജ


ന്നഡ താരം ചിരഞ്ജിവി സര്‍ജ്ജയുടെ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തില്‍ നിന്നും  കുടുംബം ഇതുവരെ മുക്തി നേടിയിട്ടില്ല. ചിരുവിന്റെ വേര്‍പാടിന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണു നനയിക്കുന്ന കുറിപ്പ് പങ്കുവച്ച് മേഘ്‌ന എത്തിയിരുന്നു. ഒപ്പം സോഷ്യല്‍ മീഡിയയിലെ തന്റെ പേരിനൊപ്പം ചിരുവിന്റെ ഓര്‍മ്മയും താരം ചേര്‍ത്തു വച്ചിരുന്നു. പിന്നാലെ  ചിരുവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്‌ന എത്തിയിരുന്നു. ചിരഞ്ജീവി സര്‍ജ്ജയുടെ മരണത്തിന് പിന്നാലെ സഹോദരന്‍ ധ്രുവ് സര്‍ജ്ജ വിഷാദരോഗത്തെ ത്തുടര്‍ന്ന് ആശുപത്രിയിലായത് ആരാധകരെ ഞെട്ടിച്ചിരുന്നു.


കൊവിഡ് 19 ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ധ്രുവ സര്‍ജയുടേയും ഭാര്യ പ്രേരണയുടേയും പുതിയ പരിശോധന ഫലം നെഗറ്റീവ്. ധ്രുവ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജൂലൈ 16നായിരുന്നു തനിക്കും ഭാര്യയ്ക്കും കൊവിഡ് ഫലം പോസിറ്റീവായതായി ധ്രുവ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നത്. തുടര്‍ന്ന് തങ്ങളുമായി ഇടപഴകിയവരോട് ഉടനെ പരിശോധനയ്ക്ക് വിധേയരാകണമെന്നും ധ്രുവ അന്ന് അറിയിച്ചിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.എനിക്കും ഭാര്യയ്ക്കും കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവായി. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് ഒത്തിരി നന്ദി. പ്രത്യേകിച്ച് എന്റെ സഹോദരന്‍ ചിരഞ്ജീവി സര്‍ജയുടെ അനുഗ്രഹത്തിനും നന്ദി. ഈ വിഷമഘട്ടത്തിലും എല്ലാകാര്യത്തിനും ഒപ്പം നിന്നിരുന്ന അമ്മാവന്‍ അര്‍ജുന്‍ സര്‍ജയോടുള്ള നന്ദി അറിയിക്കുന്നു. ഒപ്പം ഡോ.സുര്‍ജിത് പാല്‍ സിങ്ങിനും മെഡിക്കല്‍ ഹെല്‍പ്പ് രാജ്കുമാറിനും നന്ദി, ധ്രുവ ട്വിറ്ററില്‍ കുറിച്ചിരിക്കുകയാണ്.

നേരിയ ലക്ഷണങ്ങളോടെ തനിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ജൂലൈ 16നാണ് ധ്രുവ അറിയിച്ചിരുന്നത്. ഞങ്ങള്‍ സുഖം പ്രാപിക്കുമെന്നും എല്ലാം ശരിയാകുമെന്നും അന്ന് സോഷ്യല്‍മീഡിയയിലൂടെ ധ്രുവ അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ഞങ്ങളുമായി അടുത്തിടപഴകിയവരെല്ലാം സ്വയം പരിശോധിച്ച് സുരക്ഷിതരായിരിക്കണമെന്നും അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 

നടന്‍ അര്‍ജുന്‍ സര്‍ജയുടെ മരുമകനായിരുന്നു ചിരഞ്ജീവി. ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കമെങ്കിലും അതിവേഗം കന്നഡത്തില്‍ മുന്‍നിര നായകനായി. ഏറ്റെടുത്ത നാലോളം സിനിമകള്‍ പൂര്‍ത്തിയാക്കാനിരിക്കുമ്പോഴായിരുന്നു വിധി ചിരഞ്ജീവിയെ അപ്രതീക്ഷിതമായി തട്ടിയെടുത്തത്. ചിരഞ്ജീവി നായകനായി അഭിനയിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ രാജമാര്‍ത്താണ്ഡന്‍ എന്ന സിനിമയുടെ ഡബ്ബിംഗ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.  

druva sarja recovers from covid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES