സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലപ്പോഴും വസ്ത്രത്തെക്കുറിച്ചും പോസിനെക്കുറിച്ചും മോശം കമന്റ് കേൾക്കേണ്ടി വരുന്നവരാണ് സിനിമാ നടിമാർ. മലയാളത്തിലും ബോളിവുഡിലും അടക്കം ഇത്തരം മോശം അനുഭവം നേരിടേണ്ടി വന്നവർ നിരവധി പേരുണ്ട്.ചിലർ അതിന് തക്ക മറുപടി നൽകി മോശം കമന്റ് ഇട്ടവരുടെ വായടിപ്പിക്കും. ചിലരെങ്കിലും ചിത്രവും ഡിലീറ്റ് ചെയ്ത് സൈബർ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കും.
ഏറ്റവും ഒടുവിലായി ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥിനാണ് ഇത്തരം അനുഭവം നേരിടേണ്ടി വന്നത്. എന്നാൽ തനിക്ക് നേരെ മോശം കമന്റിട്ട ആളിന് തക്ക മറുപടി നല്കിയിരിക്കുകയാണ് നടിയിപ്പോൾ. ഈറനണിഞ്ഞ വസ്ത്രത്തോടെ വെള്ളത്തിൽ കിടക്കുന്ന ഫോട്ടോ പങ്ക് വച്ച നടിയുടെ ചിത്ത്രതിന് താഴെ എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആൾക്ക് ആണ് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നൽകിയത്.
വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. മുലകൾ സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാൻ പറ്റില്ലെന്നുമായിരുന്നു ദൃശ്യയുടെ മറുപടി. ദൃശ്യയുടെ മറുപടിയെ അഭിനന്ദിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.