Latest News

എഴ് മാസം കൊണ്ട് ആരാധകര്‍ക്കൊപ്പം ഒരു ലക്ഷം സെല്‍ഫികള്‍; ഏറ്റവും കൂടുതല്‍ സെല്‍ഫി എടുത്തതിന് റോബിന് റെക്കോര്‍ഡ്; പുതിയ അംഗീകാരം നേടിയ ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
 എഴ് മാസം കൊണ്ട് ആരാധകര്‍ക്കൊപ്പം ഒരു ലക്ഷം സെല്‍ഫികള്‍; ഏറ്റവും കൂടുതല്‍ സെല്‍ഫി എടുത്തതിന് റോബിന് റെക്കോര്‍ഡ്; പുതിയ അംഗീകാരം നേടിയ ചിത്രം ഏറ്റെടുത്ത് ആരാധകരും

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന് ഷോയില്‍ നിന്നുംപുറത്താകേണ്ടി വന്നുവെങ്കിലും താരത്തിന്റെ ഫാന്‍ ബേസ് കൂടുകയാണ് ഉണ്ടായത്.

സീസണ്‍ ഫോര്‍ അവസാനിച്ച് ഏഴ് മാസം പിന്നിട്ടിട്ടും റോബിന്റെ താര പദവിക്ക് കുറവ് സംഭവിച്ചിട്ടില്ല. ഹൗസിലേക്ക് പോകും മുമ്പ് അമ്പതിനായിരം ഫോളോവേഴ്സാണ് റോബിനുണ്ടായിരുന്നത്. സീസണ്‍ ഫോര്‍ അവസാനിച്ചതോടെ അത് പത്ത് ലക്ഷമായി ഉയര്‍ന്നു. ഇപ്പോളിതാ മറ്റൊരു നേട്ടം കൂടി താരത്തെ തേടിയെത്തിയിരിക്കുകയാണ്. ആരാധകര്‍ക്ക് ഒപ്പം ഒരു ലക്ഷത്തോളം ചിത്രങ്ങളും സെല്‍ഫികളും എടുത്ത ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി എന്ന റെക്കോര്‍ഡാണ് റോബിനെ തേടിയെത്തിയത്. 

ദുബായിലെ ഐന്‍സ്റ്റീന്‍ വേള്‍ഡ് റെക്കോര്‍ഡ് എല്‍.എല്‍.സിയുടെ വകയാണ് അംഗീകാരം. ഏഴ് മാസം കൊണ്ടാണ് റോബിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. '' വീണാല്‍ ഞാന്‍ എഴുന്നേല്‍ക്കും... പരാജയപ്പെട്ടാല്‍ വീണ്ടും ഞാന്‍ ശ്രമിക്കും...'' എന്ന് കുറിച്ചുകൊണ്ടാണ് റോബിന്‍ പോസ്റ്റ് പങ്കുവെച്ചത്. കാമുകിയും ഭാവിവധുവുമായ ആരതി പൊടി '' അഭിമാന നിമിഷം'' എന്ന കമന്റും പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്. 

7 മാസത്തിനിടെ 100000 ഫാന്‍സിനൊപ്പം സെല്‍ഫി പകര്‍ത്തിയതിനാണ് റോബിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. ദുബായിലുള്ള ഐന്‍സ്റ്റീന്‍ വേള്‍ഡ് റെക്കോഡ് എല്‍എല്‍സിയാണ് റോബിനെ തിരഞ്ഞെടുത്തത്. ദുബായില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ റോബിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

താരത്തിന്റെ പുതിയ നേട്ടത്തിന് പിന്നാലെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.ഇപ്പോഴും ഉദ്ഘാടനം അഭിമുഖങ്ങള്‍ എന്നിങ്ങനെ തിരക്കിലാണ് റോബിന്‍. റോബിന്റെ സ്വീകാര്യത എത്രത്തോളമാണെന്ന് താരം പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളില്‍ നിന്ന് വ്യക്തമാണ്. പങ്കെടുക്കുന്ന ഷോകളിലും പരിപാടികളിലുമെല്ലാം ആരാധകര്‍ തിങ്ങ് കൂടും. റോബിനൊപ്പം സെല്‍ഫിയും വീഡിയോയുമെടുത്ത് ആരാധകര്‍ അവരുടെ സ്‌നേഹം താരത്തെ അറിയിക്കും. ഇത്തരം വീഡിയോകളും ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

 

 

 

 

dr robin gets world record

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES