മലയാളത്തിന്റെ പ്രിയ താരം ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. റിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. നിലവില്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടരുന്ന സിനിമയിലെ ഓരോ കഥാപാത്രവും ശ്രദ്ധനേടിയിരുന്നു. അതിലൊരാളാണ് സ്‌നേഹ. മെര്‍ലെറ്റ് ആന്‍ തോമസ് എന്നാണ് നടിയുടെ പേര്.
സിനിമ കണ്ട പ്രേക്ഷകരുടെ ഒക്കെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രം ആണ് സ്‌നേഹ എന്ന ചുരുണ്ട മുടിക്കാരി. സാഗര്‍ അവതരിപ്പിച്ച ഡോണ്‍ എന്ന കഥാപാത്രത്തിന്റെ കാമുകി ആണ് സ്‌നേഹ.ഈ സിനിമയില്‍ സാഗറുമൊന്നിച്ച് ചെയ്ത ഇന്റിമേറ്റ് സീനുകള്‍ കുറിച്ച് സംസാരിക്കുകയാണ് ആന്‍.
എന്റെ നാലാമത്തെ സിനിമയാണ് പണി. എനിക്ക് പേഴ്സണലി കുറച്ച് ചലഞ്ചിങ് ആയിരുന്നു എന്റെ കഥാപാത്രം. സ്‌നേഹ എന്നാണ് കഥാപാത്രത്തിന്റെ പേര്. സാഗറിന്റെ കാമുകിയുടെ വേഷമാണ്. ഇപ്പോഴത്തെ ഒരു ന്യൂ ജെന്‍ ഗേള്‍ ആണ്
പലരീതിയില്‍ ആളുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നതാണ്. ഇപ്പോഴത്തെ ജെനറേഷനില്‍ ഉള്ള ആളാണ് സ്‌നേഹ. എന്റെ മാതാപിതാക്കളോട് ഞാന്‍ പറഞ്ഞത് ഈ സിനിമ കാണുന്നുണ്ട് എങ്കില്‍ അതിലുള്ളത് ആന്‍ ആണെന്ന് കരുതി കാണരുത് എന്നാണ്. അതില്‍ അഭിനയിച്ചിരിക്കുന്നത് സ്‌നേഹ ആണെന്ന് മനസിലുണ്ടാവണം എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു.
ഈ സിനിമ കാണുമ്പോള്‍ ആന്‍ ആയിട്ട് കാണരുത് സ്‌നേഹ എന്ന കഥാപാത്രമായിട്ട് കാണണം എന്ന് എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ പറഞ്ഞിരുന്നു. അത് മനസിലുണ്ടാവണം എന്ന് പറഞ്ഞു. ആരും നിര്‍ബന്ധിച്ചിട്ടില്ല ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചത്. ആ കഥാപത്രത്തിന് ആവശ്യമായത് കൊണ്ടാണ് ആ സീനുകളില്‍ അഭിനയിച്ചത്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ എന്തുകൊണ്ട് എന്നോട് ചോദിച്ച ചോദ്യം ആണുങ്ങളോട് ചോദിക്കുന്നില്ല. അവര്‍ക്കും ഇല്ലെ ഫാമിലിയും സുഹൃത്തുക്കളുമൊക്കെ. ആക്ടിംഗ് ഒരു പ്രൊഫഷനാണ്. എന്റെ കണ്‍ഫേര്‍ട്ട് സോണ്‍ വിട്ട് ചെയ്ത പടമാണ്' എന്നായിരുന്നു ആനിന്റെ വാക്കുകള്‍
ആരും നിര്ബന്ധിച്ചിട്ടല്ല നമ്മള്‍ അഭിനയിക്കുന്നത്. അവര്‍ ഒരു കഥ എഴുതുമ്പോള്‍ ആ കഥാപാത്രത്തിന് അത് ആവശ്യമാണ്. അതിന് ആവശ്യമായത് നമ്മള്‍ ചെയ്യുന്നു അത്രേയുള്ളു. ഇത് നമ്മള്‍ ഒരു പ്രൊഫെഷനായിട്ട് കാണുമ്പോള്‍ അത് അക്‌സെപ്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സൊസൈറ്റി കൂടി വേണം. സിനിമയെ സിനിമയായി കാണണം. പെണ്ണായതുകൊണ്ട് ആണ് ഇത്തരം ചോദ്യങ്ങള്‍ കൂടുതല്‍ നായികമാര്‍ക്ക് നേരെ വരുന്നത്. എന്തുകൊണ്ട് ആണുങ്ങളോട് ഈ ചോദ്യം ചോദിക്കുന്നില്ല. അവര്‍ക്കും ഇല്ലേ കുടുംബം.
ആക്ടിങ് ഒരു പ്രൊഫഷന്‍ ആണ്. എന്റെ പ്രൊഫഷന്‍ ബ്രേക്ക് ചെയ്തിട്ടാണ് ഞാന്‍ ഇതിലേക്ക് വന്നത്. ഞാന്‍ ഒരു ഡെന്റിസ്റ്റ് ആണ്. അതില്‍ നിന്നും ഒന്നര വര്‍ഷം ബ്രേക്ക് എടുത്ത് ഞാന്‍ അഭിനയത്തിലേക്ക് വന്നപ്പോള്‍ എനിക്ക് സപ്പോര്‍ട്ട് ചെയ്യാനൊന്നും ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്ക് ഒരു സന്തോഷം ഉണ്ട്, ഞാന്‍ ആഗ്രഹിച്ചത് എനിക്ക് ചെയ്യാന്‍ പറ്റിയെന്ന സന്തോഷം. ഞാന്‍ വെല്‍ സെറ്റില്‍ഡ് ആണെങ്കിലും എന്റെ മനസില്‍ ഒരു കുത്തല്‍ ഉണ്ടായേനെ സിനിമ ചെയ്യാന്‍ പറ്റിയില്ലായിരുന്നു എങ്കില്‍. എന്തുകൊണ്ട് ട്രൈ ചെയ്തില്ല എന്ന തോന്നല്‍ ശക്തമായേനെ' എന്നാണ് ആന്‍ പറഞ്ഞത്.