Latest News

ആടുപുലിയാട്ടം അച്ചായന്‍സ് സിനിമകളുടെ സംവിധായകന്‍; സീരിയലിലും പ്രവര്‍ത്തിച്ചിട്ടുളള കണ്ണന്‍ താമരക്കുളം വിവാഹിതനായി

Malayalilife
ആടുപുലിയാട്ടം അച്ചായന്‍സ് സിനിമകളുടെ സംവിധായകന്‍; സീരിയലിലും പ്രവര്‍ത്തിച്ചിട്ടുളള കണ്ണന്‍ താമരക്കുളം വിവാഹിതനായി

 

2020 അവസാനിക്കുമ്പോള്‍ വിവാഹവാര്‍ത്തകളാണ് സിനിമാ-സീരിയല്‍ ലോകത്ത് നിന്നും എത്തുന്നത്. കഴിഞ്ഞ ദിവസം സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹനിശ്ചയമായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലേ പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായിരിക്കുകയാണ്. പത്തനം തിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സിനിമാ രംഗത്ത് നിന്ന് നടനും സംവിധായകനുമായ പിഷാരടി, നടന്‍ സുധീപ് എന്നിവര്‍ പങ്കെടുത്തു. വളരെ കുറച്ച് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ കണ്ണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. ശേഷം ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും കണ്ണന്റെ സംവിധാനത്തില്‍ പിറന്നു. രസകരമായ കാര്യം ഈ സിനിമകളിലെല്ലാം നായകന്‍ ജയറാം ആയിരുന്നു എന്നതാണ്.

മലയാളത്തിലെ സിനിമകള്‍ക്ക് പുറമേ തമിഴിലും കണ്ണന്‍ താമരക്കുളം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. സുരയാടല്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ ചുവടുവെക്കുന്നത്. അമ്മതൊട്ടില്‍, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകള്‍ക്കുപിന്നിലും കണ്ണന്‍ താമരക്കുളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉടുമ്പ് എന്ന പേരില്‍ പുതിയൊരു ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടഏറ്റവും പുതിയതായി മരട് ഫ്ളാറ്റ് പൊളിച്ചതിനെ ആസ്പദമാക്കി ഒരുക്കുന്ന മരട് 57 എന്ന സിനിമയാണ് കണ്ണന്‍ സംവിധാനം ചെയ്തത്.

director kannan thamarakkulam got married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES