Latest News

കല്‍പ്പന എന്നോട് കല്യാണം കഴിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി; ജീവിതത്തില്‍ ഒരു പെണ്ണും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല;  സംവിധായകന്‍ അനില്‍ പങ്ക് വച്ചത്

Malayalilife
 കല്‍പ്പന എന്നോട് കല്യാണം കഴിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി; ജീവിതത്തില്‍ ഒരു പെണ്ണും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല;  സംവിധായകന്‍ അനില്‍ പങ്ക് വച്ചത്

മലയാളികള്‍ക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച കല്‍പ്പന. സംവിധായകന്‍ അനില്‍ ആയിരുന്നു കല്‍പ്പനയുടെ ഭര്‍ത്താവ്. 1998 ലായിരുന്നു വിവാഹം.എന്നാല്‍ 2012 ല്‍ ഇരുവരും വേര്‍പിരിയുകയും അടുത്തിടെ അനില്‍ വീണ്ടും വിവാഹിതനായ കാര്യം വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു, ഇപ്പോളിതാ കല്‍പ്പനയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് അനില്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വളരെ പെട്ടെന്നായിരുന്നു വിവാഹ നിശ്ചയം. അതിന് ശേഷമാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷമായിരുന്നു വിവാഹം. ഹരിപ്പാടുള്ള അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അന്ന് ആള്‍ക്കൂട്ടവും ബഹളവുമുണ്ടായിരുന്നു. അതിനിടയിലാണ് വിവാഹം നടന്നതെന്നും അനില്‍ പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം.

കല്‍പ്പന തന്നോട് ഇഷ്ടം പറഞ്ഞതിനെക്കുറിച്ചും അനില്‍ സംസാരിക്കുന്നുണ്ട്. വീട്ടില്‍ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന സമയമായിരുന്നു. ഒരു പെണ്‍കുട്ടിയെ പോയി കണ്ടു. എനിക്ക് ഒട്ടും മാച്ചല്ലായിരുന്നു. തിരികെ സെറ്റില്‍ വന്നപ്പോള്‍ ഇന്നലെ കണ്ടില്ലല്ലോ എവിടെ പോയെന്ന് കല്‍പ്പന ചോദിച്ചു. പെണ്ണ് കാണാന്‍ പോയതാണെന്ന് ഞാന്‍. കല്യാണം ആലോചിക്കുകയാണോ എന്ന് കല്‍പ്പന ചോദിച്ചു. അതെയെന്ന് ഞാന്‍ മറുപടി നല്‍കി.

അടുത്ത ദിവസം കല്‍പ്പന കാഷ്വലായി സംസാരിക്കവെ എനിക്കും വീട്ടില്‍ കല്യാണമൊക്കെ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാനത് കേട്ട് വിടുകയും ചെയ്തു. കൈ കഴുകാന്‍ ചെന്നപ്പോള്‍ കല്‍പ്പന എന്നോട് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി. അതുവരെ ജീവിതത്തില്‍ ഒരു പെണ്ണും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല. എന്നെ ഒരു പെണ്ണും നോക്കാറില്ലായിരുന്നു. ആദ്യമായാണ് ഒരു പെണ്ണ് എന്നോട് കല്യാണം കഴിക്കാമോ എന്ന് ചോദിക്കുന്നത്. അതില്‍ ഞാന്‍ വീണുപോയി.

സഹോദരിയോട് വിളിച്ച് പറഞ്ഞു. നിനക്ക് ഇഷ്ടമാണോ എന്ന് അവള്‍ ചോദിച്ചു. എനിക്കതില്‍ തീരുമാനമറിയില്ലെന്ന് ഞാന്‍ പറഞ്ഞു. കല്‍പ്പന ഷൂട്ട് കഴിഞ്ഞ് വെറെ സെറ്റിലേക്ക് പോയി. ഇടയ്ക്ക് വിളിക്കും. അമ്മയോട് ചോദിക്കാന്‍ സഹോദരി പറഞ്ഞു. അമ്മ ഓക്കെയാണെന്ന് പറഞ്ഞു. എനിക്ക് ഓക്കെയാണെന്ന് ഞാന്‍ കല്‍പ്പനയോട് പറഞ്ഞു. വീട്ടില്‍ പറയണമെന്ന് കല്‍പ്പന. എന്റെ അച്ഛന്‍ അവരുടെ അമ്മയെ വിളിച്ച് സംസാരിച്ചു. വളരെ പെട്ടെന്ന് കല്യാണം തീരുമാനിച്ചെന്നും അനില്‍ ഓര്‍ത്തു.

മുമ്പൊരിക്കല്‍ വിവാഹത്തെക്കുറിച്ച് കല്‍പ്പനയും സംസാരിച്ചിരുന്നു. ആദ്യമായി പ്രണയിച്ചത് അനിലിനെയാണ്. അദ്ദേഹത്തെ തന്നെ കെട്ടാനും പറ്റിയെന്ന് കല്‍പ്പന വ്യക്തമാക്കി. ഒട്ടും സംസാരിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അതായിരിക്കാം ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. കാണുമ്പോള്‍ വ്യത്യസ്തരാണെങ്കിലും ഒരുപാട് ചേര്‍ച്ചകള്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ചില കാരണങ്ങളാല്‍ അകലുകയായിരുന്നെന്നും കല്‍പ്പന അന്ന് വ്യക്തമാക്കിയിരുന്നു.

director anil opens up about kalpana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES