Latest News

പ്രഖ്യാപിച്ച ചിത്രത്തില്‍ നിന്ന് പിന്നോട്ടില്ല; സമാനമായ വിഷയങ്ങള്‍ പഠിച്ചും നേരിട്ടറിഞ്ഞുമുള്ള ജ്ഞാനമുണ്ട്; കൂടത്തായി സിനിമയെക്കുറിച്ച് ഡിനി ഡാനിയല്‍

Malayalilife
പ്രഖ്യാപിച്ച ചിത്രത്തില്‍ നിന്ന് പിന്നോട്ടില്ല; സമാനമായ വിഷയങ്ങള്‍ പഠിച്ചും നേരിട്ടറിഞ്ഞുമുള്ള ജ്ഞാനമുണ്ട്; കൂടത്തായി സിനിമയെക്കുറിച്ച് ഡിനി ഡാനിയല്‍

കൂടത്തായ് കൊലപാതക പരമ്പര സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും നടി ഡിനി ഡാനിയലും രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. ഒരേ സംഭവത്തെ ആസ്പദമാക്കി രണ്ട് ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ആര് പിന്മാറും എന്ന ചോദ്യമുയര്‍ന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറില്ലെന്നും പ്രോജക്ടുമായി മുന്നോട്ടു പോവുകയുമാണെന്നാണ് ഡിനി പറയുന്നത്.

‘ഒരേ പശ്ചാത്തലമായിപ്പോയി എന്നു കരുതി ഞങ്ങളുടെ ചിത്രം പിന്‍വലിക്കണമെന്നും പിന്‍മാറണമെന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. 1966 ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകള്‍ ഉണ്ടാക്കപ്പെട്ടു. റോണക്‌സ് ഫിലിപ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നക. നിര്‍മ്മാണം അലക്‌സ് ജേക്കബ്. വിജീഷ് തുണ്ടത്തിലിന്റേതാണ് തിരക്കഥ. വീജിഷ് ഇപ്പോള്‍ ‘കൂടത്തായി’യുടെ തിരക്കഥയുടെ പണിപ്പുരയിലാണ്. നവംബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.’

‘കേരളം പേടിയോടെയും അമ്പരപ്പോടെയും ഉറ്റുനോക്കിയ ഒരു ക്രിമിനലിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. എനിക്കതിന് കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്. ഞാനൊരു സൈക്ക്യാട്രിക് ലെക്ചറര്‍ കൂടിയാണ്. സമാനമായ വിഷയങ്ങള്‍ പഠിച്ചും നേരിട്ടറിഞ്ഞും ഉള്ള അനുഭവജ്ഞാനമുണ്ട്.’ വനിതയുമായുള്ള അഭിമുഖത്തില്‍ ഡിനി പറഞ്ഞു.

dini denial about koodathai movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES