തൃശ്ശൂര്‍ രാഗം തീയേറ്ററിനെ ജനസാഗരമാക്കി ജനപ്രിയ നായകന്‍; ബാന്ദ്രയുടെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിച്ച് ദിലീപ്

Malayalilife
 തൃശ്ശൂര്‍ രാഗം തീയേറ്ററിനെ ജനസാഗരമാക്കി ജനപ്രിയ നായകന്‍; ബാന്ദ്രയുടെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിച്ച് ദിലീപ്

ഴിഞ്ഞ ദിവസമാണ് ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം നിര്‍വഹിച്ച ബാന്ദ്ര തീയറ്ററുകളില്‍ എത്തിയത്. ഇമോഷനും ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ചലച്ചിത്രാനുഭവം സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയം ആഘോഷിക്കുവാന്‍ തൃശ്ശൂര്‍ രാഗം തീയറ്ററില്‍ എത്തിയ ജനപ്രിയ നായകന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പൂര്‍ണമായും ഒരു ജനസാഗരമാണ് അവിടെ കാണുവാന്‍ സാധിച്ചത്.  അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക്ക് എന്ന നായക കഥാപാത്രമായി ജനപ്രിയ നായകന്‍ ദിലീപ് ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ചപ്പോള്‍ താര ജാനകിയായി തമന്നയും മികച്ച അഭിനയം പങ്ക് വെച്ചിട്ടുണ്ട്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. സിദ്ധിഖ്, മംമ്ത മോഹന്‍ദാസ്, സിദ്ധിഖ്, ഗണേഷ് കുമാര്‍ എന്നിങ്ങനെ ഓരോരുത്തരും മത്സരിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മാസിനൊപ്പം മികച്ചൊരു പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പൂര്‍ണമായും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം തന്നെയാണ് ബാന്ദ്ര.

dileeps bandra team thrisur

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES