Latest News

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി എത്തുക ദീലിപിനൊപ്പം; ഓണ്‍ എയര്‍ ഈപ്പനില്‍ നടനെത്തുക മാധ്യമ പ്രവര്‍ത്തകനായി

Malayalilife
പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി എത്തുക ദീലിപിനൊപ്പം; ഓണ്‍ എയര്‍ ഈപ്പനില്‍ നടനെത്തുക മാധ്യമ പ്രവര്‍ത്തകനായി

മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത കൂട്ടുകെട്ടാണ് ദിലീപും ജോഷിയും. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റണ്‍വേ, ലയണ്‍, ട്വന്റി 20 തുടങ്ങിയ സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

'പൊറിഞ്ചു മറിയം ജോസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.'ഓണ്‍ എയര്‍ ഈപ്പന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപ് മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ജനുവരി അവസാനത്തോടെ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെ നിശ്ചയിച്ചു വരുന്നതേയുള്ളൂ. അവതാരം എന്ന ചിത്രത്തിന് ശേഷം ജോഷിയും ദിലീപും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. 

നവാഗതനായ അരുണും നിരഞ്ജനും ചേര്‍ന്നാണ് ഓണ്‍ എയര്‍ ഈപ്പന് വേണ്ടി രചന നിര്‍വഹിക്കുന്നത്. ജഫേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ജാക്ക് ആന്റ് ഡാനിയലാണ് ദിലീപിന്റേതായി ഇനി തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രം. എസ്.എല്‍പുരം ജയസൂര്യയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'ശുഭരാത്രി'ക്ക് ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ് 'ജാക്ക് ഡാനിയല്‍'. തമിഴിലെ ആക്ഷന്‍ ഹീറോ അര്‍ജുന്‍ ജാക്ക് ഡാനിയലില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീപ് ഈ ചിത്രത്തില്‍ ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് പ്രത്യക്ഷപ്പെടുന്നതെന്നാണ് വിവരം.

ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ പ്രൊഫസര്‍ ഡിങ്കന്‍, റാഫി തിരക്കഥയൊരുക്കുന്ന പിക്പോക്കറ്റ് എന്ന ചിത്രം, ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം, അതോടൊപ്പം പറക്കും പപ്പന്‍, കേശു ഈ വീടിന്റെ നാഥന്‍, ഡിയര്‍ സാന്റാ എന്നീ ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയില്‍ പുരോഗമിക്കുന്നത്.

ഇത് കൂടാതെ അരുണ്‍ ഗോപി, നാദിര്‍ഷ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുടെയും ചര്‍ച്ച പുരോഗമിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. പ്രിയദര്‍ശന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലും ദിലീപാണ് നായകന്‍ എന്ന രീതിയിലും റിപ്പോട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

dileep joshy movie on air eeppan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES