Latest News

അച്ഛന്റെ കൈപിടിച്ചും ക്യാമറ കണ്ണുകളെ പുഞ്ചിരിച്ചും താരപുത്രി മീനാക്ഷി; ദിലീപിനൊപ്പം എത്തിയ മീനാക്ഷിയെ കണ്ട് ആരാധകര്‍ പോലും പറയുന്നത് സിനിമ നടിയെ പോലെ സുന്ദരിയെന്ന്; ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു; കാവ്യയും മഹാലക്ഷ്മിയും എവിടെയെന്ന് പരിഭവം പറഞ്ഞ് ആരാധകരും 

Malayalilife

ടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ കഴിഞ്ഞു. അര്‍ജുന്‍ അശോകനെ പ്രധാനവേഷത്തിലെത്തിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സന്തോഷ് എച്ചിക്കാനമാണ്. ചിത്രത്തിന്റെ പൂജയ്ക്കായി കൊച്ചിയിലെത്തിയ നടഡന്‍ ദിലീപും മകള്‍ മീനാക്ഷിയുമായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. നീണ്ട നാളുകള്‍ക്ക് ശേഷം ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യേക്ഷപ്പെട്ട മീനാക്ഷിയായിരുന്നു ചടങ്ങിലെ താരവും. അതിസുന്ദരിയായി പ്രസന്നവതിയായിട്ടാണ് ദിലീപിനൊപ്പം മീനാക്ഷി നിറഞ്ഞ് നിന്നത്. ക്യാമറകള്‍ക്ക് മൂുന്നില്‍ ചിരിച്ച് നില്‍ക്കുന്ന താരത്തിന്റെ വീഡിയോയാണ് ആളുകള്‍ ഏറ്റെടുക്കുകയാണ്. എന്നാല്‍ ദിലീപും മീനാക്ഷിയും പങ്കടുത്ത ചടങ്ങില്‍ കാവ്യയും മഹാലക്ഷ്മിയും എവിടെയെന്നും ആരാധകര്‍ പരിഭവപ്പെടുന്നുണ്ട്. 

ചടങ്ങില്‍ ഹരിശ്രീ അശോകന്‍, സാദിഖ്, നന്ദു പൊതുവാള്‍, ആല്‍വിന്‍ ആന്റണി എന്നിവരും പങ്കെടുത്തു. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ സിനിമയുടെ നിര്‍മ്മാണം. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.

dieep and meenakshi in film pooja kochi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES