ഒരു മോഡല്‍ ആയി സിനിമയിലെത്തി തന്റെതായ ഇടംകണ്ടെത്തിയ നടിയാണ് ദിയ മിര്‍സ. ഇപ്പോളിതാ തുടക്കകാലത്തു തന്നെ ആരും പിന്തുണച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യേണ്ടി വന്നതെന്നും ദിയ പറയുന്നു. സൗന്ദര്യം കൂടിപ്പോയെന്ന കാരണം പറഞ്ഞ് പലപ്പോഴും പല സംവിധായകരഒം തനിക്ക് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.താപ്സി പന്നുവിന്റെ പുതിയ ചിത്രമായ ധക് ധകിലെ അഭിനേതാക്കളെ ഉള്‍പ്പെടുത്തി ഒരു ദേശീയ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് ദിയ മിര്‍സ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
18 വയസ്സുളളപ്പോഴാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നത്. അന്ന് ആരുടെയും പിന്തുണ ഉണ്ടായിരുന്നില്ല. സിനിമയില്‍ ഒരു ബാക്ഗ്രൗണ്ടും എനിക്കറിയില്ല. കുടുംബം കൂടെ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് ഞാന്‍ താമസിച്ചിരുന്നത്.
ഭക്ഷണം ഉണ്ടാക്കുന്നതും , വീട് വൃത്തിയാക്കുന്നതും, കഴുകലും തുടയ്ക്കലുമൊക്കെ ഞാന്‍ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ടാക്സ് അടയ്ക്കുന്നതും , ഗ്യാസ് എടുക്കുന്നതും , ഫോണ്‍ വാങ്ങിയതുമെല്ലാം ഞാന്‍ തനിച്ചായിരുന്നു. ആ കാലത്ത് ഒരു പെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നത് ബുദ്ധിമുട്ടുളള കാര്യമായിരുന്നു ദിയ പറയുന്നു.
സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു പുതിയ കുട്ടികള്‍ പലരും ഞങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. ഓഡിഷനു വിളിച്ചില്ല എന്നൊക്കെ പരാതി പറയാറുണ്ട്. ഞാന്‍ അവരോടു പറയുന്നത് സ്വന്തം കഴിവില്‍ ഒഴികെ മറ്റൊന്നിലും നിങ്ങള്‍ ശ്രദ്ധിക്കരുതെന്നാണ്. നാല്‍പ്പതുകളില്‍ എത്തിയപ്പോഴാണ് എനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നത്. പണ്ട് അവസരം തരാതിരുന്ന പല സംവിധായകരും ഇപ്പോള്‍ തനിക്കു വേണ്ടി കഥാപാത്രങ്ങളുമായി വരാറുണ്ടെന്ന് ദിയ പറഞ്ഞു.