ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രം 'രായനി'ല്‍ മകന്‍ യാത്ര ക്യാമറ കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. യാത്ര നേരത്തെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമാറ്റോഗ്രാഫിയോടാണ് താരപുത്രന് താത്പര്യമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ധനുഷിന്റെ കൂടെ അവാര്‍ഡ് ഷോകളിലും ഓഡിയോ ലോഞ്ച് പരിപാടികളിലും മാത്രമേ യാത്രയെയും അനുജന്‍ ലിംഗയെ കാണാറുള്ളൂ.
അതേസമയം, ധനുഷ് തന്റെ സംവിധാന ചിത്രമായ രായന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ഒരു പക്കാ ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രമായ രായനില്‍ ധനുഷ് നായകനായി എത്തുമ്പോള്‍ പ്രതിനായകനായി എത്തുന്നത് എസ് ജെ സൂര്യ ആണ്. സണ്‍ പിച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബലമുരളിയാണ് നായിക.
എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുഗ്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. റിലീസ് ഡേറ്റും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.