തെരുവില്‍ നിന്ന് വന്നെന്ന് കരുതി തെരുവില്‍ തന്നെ ജീവിക്കാവൂ എന്നാണോ? പോയസ് ഗാര്‍ഡനും ഞാനും തമ്മില്‍ ഒരു ബന്ധമുണ്ട്;  20 വര്‍ഷം കഷ്ടപ്പെട്ട് ഇന്നീ കാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് പോയ്സ് ഗാര്‍ഡന്‍ വീട്; റായന്റെ ഓഡിയോ ലോഞ്ചിനിടെ ധനുഷ് പങ്ക് വച്ചത്

Malayalilife
തെരുവില്‍ നിന്ന് വന്നെന്ന് കരുതി തെരുവില്‍ തന്നെ ജീവിക്കാവൂ എന്നാണോ? പോയസ് ഗാര്‍ഡനും ഞാനും തമ്മില്‍ ഒരു ബന്ധമുണ്ട്;  20 വര്‍ഷം കഷ്ടപ്പെട്ട് ഇന്നീ കാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് പോയ്സ് ഗാര്‍ഡന്‍ വീട്; റായന്റെ ഓഡിയോ ലോഞ്ചിനിടെ ധനുഷ് പങ്ക് വച്ചത്

'രായന്‍' സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ധനുഷ് നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സിനിമയില്‍ വന്നതിനുശേഷം താന്‍ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ ധനുഷ് തുറന്നു സംസാരിച്ചു. ചെന്നൈയില്‍ രജനികാന്ത്, ജയലളിത തുടങ്ങിയ വിഐപികളുടെ വീടിരിക്കുന്ന പോയസ് ഗാര്‍ഡനില്‍ സ്വന്തമായി വീട് മേടിക്കാന്‍ കാരണമായ സംഭവത്തെക്കുറിച്ചും ധനുഷ് പ്രസംഗത്തില്‍ പറയുന്നുണ്ട്. അച്ഛന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്ന യാത്രയും ലിങ്കയുടെയും ദൃശ്യങ്ങളും വൈറലാവുകയാണ്.

ഇത്രയും സിനിമകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ആദ്യ പടം ചെയ്ത് കഴിഞ്ഞ് ഓടിപ്പോകാം എന്നുവിചാരിച്ചാണ് വന്നത് തന്നെ. ആദ്യമായി അഭിനയിക്കുന്നത് 2000ലാണ്. ആ സിനിമ റിലീസ് ചെയ്യുന്നത് 2002ലും. 22 വര്‍ഷമായി. അതിനിടെ എന്തൊക്കെ സംഭവിച്ചു. എനിക്കിതിരെ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഗോസിപ്പുകളും ഉണ്ടായി. അതിനെയൊക്കെ താണ്ടി ഇവിടെ വരെ എത്തണമെങ്കില്‍ അതിനു കാരണം നിങ്ങളുടെ ഈ ശബ്ദമാണ്.

മെലിഞ്ഞ് കറുത്തിട്ട് വലിയ സൗന്ദര്യമോ കഴിവോ ഇല്ലാതെയാണ് ഞാന്‍ വരുന്നത്. എന്നെ നിങ്ങളുമായി ബന്ധിപ്പിക്കുന്ന ഘടകമെന്താണെന്ന് എനിക്കറിയില്ല. നന്നായി ഇംഗ്ലിഷ് പോലും സംസാരിക്കാന്‍ അറിയാത്ത എന്നെ ഇംഗ്ലിഷ് പടത്തില്‍ അഭിനയിപ്പിക്കാന്‍ കാരണക്കാരയതും നിങ്ങള്‍ തന്നെ. അന്‍പതാം സിനിമയിലെത്തുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചിരുന്നു. അതുകൊണ്ടാണ് ഈ സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ഡെഡിക്കേഷന്‍ ആണ്.

പോയസ് ഗാര്‍ഡനിലെ വീട് ഇത്രയും വലിയ സംസാര വിഷയമാകുമായിരുന്നെങ്കില്‍ ഞാന്‍ ഒരു ചെറിയ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചേനെ. എന്താ എനിക്ക് പോയസ് ഗാര്‍ഡനില്‍ വാങ്ങാന്‍ പറ്റില്ലേ ? തെരുവിലിരുന്നവന്‍ എല്ലായ്‌പ്പോഴും തെരുവില്‍ തന്നെയേ ജീവിക്കാവൂ എന്നുണ്ടോ ഈ പോയസ് ഗാര്‍ഡന്‍ വീടിന് പിന്നില്‍ ഒരു ചെറിയ കഥയുണ്ട്. ഞാന്‍ ആരുടെ ആരാധകനാണെന്ന് (രജിനികാന്ത്) എല്ലാവര്‍ക്കും അറിയാമല്ലോ?. എനിക്ക്16 വയസ്സുള്ളപ്പോള്‍ എന്റെ സുഹൃത്തുമായി റൈഡിന് പോയി. കത്തീഡ്രല്‍ റോഡിലൂടെ പോകുമ്പോള്‍, തലൈവരുടെ വീട് കാണണം എന്ന് ഒരു ആഗ്രഹം. അവിടെ നിന്ന ഒരാളോട് ഞാന്‍ ചോദിച്ചു, തലൈവര്‍ വീട് എവിടെയാണ് എന്ന്. അയാള്‍ ഞങ്ങള്‍ക്ക് വഴി കാണിച്ചു തന്നു..
 
ഇങ്ങോട്ട് നോക്കിയാല്‍ രജനി സാര്‍ വീട്, അങ്ങോട്ട് നോക്കിയാല്‍ ജയലളിത വീട്. ഒരു നാള്‍. ഒരു ദിവസം എങ്ങനെയെങ്കിലും പോയസ് ഗാര്‍ഡനില്‍ ഒരു ചെറിയ വീടെങ്കിലും വാങ്ങണം എന്ന് മനസില്‍ വാശിയേറി. ആ സമയത്ത് ഞങ്ങള്‍ വലിയ കഷ്ടത്തിലാണ്. ഒരുപാട് പ്രശ്‌നങ്ങള്‍. 'തുള്ളുവതോ ഇളമൈ' എന്ന സിനിമ ആ സമയത്ത് ഓടിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ തെരുവിന്റെ നടുവില്‍ തന്നെ നില്‍ക്കേണ്ടിവന്നേനെ. 20 വര്‍ഷം കഷ്ടപ്പെട്ട് ഇന്നീകാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് പോയ്സ് ഗാര്‍ഡന്‍ വീട്. നമ്മളാരാണ് എന്ന് നമ്മള്‍ അറിഞ്ഞാല്‍ മതി. ഞാന്‍ ആരാണെന്ന് എനിക്കറിയാം. ഭഗവാന്‍ ശിവനറിയാം. എന്റെ അച്ഛനും അമ്മയ്ക്കും അറിയാം. എന്റെ കുട്ടികള്‍ക്കും അറിയാം',- ധനുഷ് പറഞ്ഞു

Read more topics: # ധനുഷ് ,#
dhanush reveals buying bungalow

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES