ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുക്കോണിൻ്റെ മകളായ ദീപിക അഭിനയജീവിത രംഗത്ത് തിളങ്ങിനിൽക്കുന്ന ഒരു നടിയാണ്. ദീപിക ബോളിവുഡിൽ ആദ്യമായി അരങ്ങേറിയ ചിത്രം ഓം ശാന്തി ഓം എന്ന സിനിമയാണ്. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി. ബോളിവുഡിന്റെ കിരീടം വെക്കാത്ത റാണിയാണ് ദീപിക പദുക്കോണ്‍. സൂപ്പര്‍ താരങ്ങളുടെ നായികയായും ഒറ്റയ്‌ക്കൊരു സിനിമയെ തോളിലേറ്റി വിജയിപ്പിക്കാനും തനിക്ക് സാധിക്കുമെന്ന് ഇതിനോടകം തന്നെ ദീപിക തെളിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ അതിക്രമങ്ങളോടും ദീപിക തുറന്നടിക്കാറുണ്ട്. ഇപ്പോഴിതാ തന്നോട് അപമര്യാദയായി പെരുമാറിയ ഒരാള്‍ക്ക് ദീപിക നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. തനിക്ക് തുടര്‍ച്ചയായി അധിക്ഷേപ സന്ദേശങ്ങള്‍ അയച്ച വ്യക്തിയെ തുറന്നു കാണിച്ചു കൊണ്ടായിരുന്നു ദീപികയുടെ പ്രതികരണം. തനിക്ക് ലഭിച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടായിരുന്നു ദീപികയുടെ പ്രതികരണം. തെളിവോടെ തന്നെയാണ് താൻ സംസാരിക്കുന്നത് എന്ന് താരം പറഞ്ഞിട്ടുണ്ടായിരുന്നു. തന്നെ അധിക്ഷേപിച്ചയാളോടായി നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും നിങ്ങളെ ഓര്‍ത്ത് വളരെയധികം അഭിമാനിക്കുന്നുണ്ടാകുമല്ലേ എന്നായിരുന്നു ദീപിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. അയാൾ പറഞ്ഞതിനെ താൻ വെറുതെ വിടുന്നില്ല എന്നാണ് താരം പറഞ്ഞത്. ആദ്യമൊക്കെ താൻ കൂൾ ആയത് പെരുമാറി നോക്കി, പക്ഷേ ഇപ്പോൾ അതിരു കടക്കുന്നു എന്നാണ് താരം പറഞ്ഞത്. നിരവധിപേരാണ് ഇതിനു പിന്തുണയുമായി വന്നത്. ചുട്ടമറുപടി നല്‍കി വായടപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തേയും ഇത്തരത്തില്‍ മോശമായി പെരുമാറിയവര്‍ക്കും അശ്ലീല കമന്റുകള്‍ക്കും ചുട്ടമറുപടി നല്‍കി ദീപിക കയ്യടിനേടിയിരുന്നു.
എപ്പോഴും കാര്യങ്ങൾ തുറന്നു പറയാറുണ്ട് ദീപിക ആരാധകരോട്. കടുത്ത ഡിപ്രഷനിലൂടെ താന്‍ കടന്നു പോയതിനെ കുറിച്ച് ദീപിക പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ സഹായിക്കാനും ദീപിക ശ്രമിക്കാറുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി എത്തിയത് മുതല്‍ ദീപികയുടെ നിലപാട് പ്രഖ്യാപിക്കലുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ദീപികയുടേതായി നിരവധി സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഷാരൂഖ് ഖാനും ജോണ്‍ എബ്രഹാമിനും ഒപ്പം അഭിനയിക്കുന്ന പഠാന്‍, ഹൃത്വിക് റോഷന്റെ ഫൈറ്റര്‍, സിദ്ധാന്ഥ് ചതുര്‍വേദിയ്ക്കും അനന്യ പാണ്ഡയ്ക്കുമൊപ്പം അഭിനയിക്കുന്ന ചിത്രം, രണ്‍വീറിനൊപ്പം അഭിനയിക്കുന്ന 83 എന്നിവയാണ് ദീപികയുടെ പുതിയ ബോളിവുഡ് ചിത്രങ്ങള്‍. 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കപില്‍ ദേവായി രണ്‍വീര്‍ എത്തുമ്പോള്‍ കപിലിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപികയെത്തുന്നത്.