മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെയും കോമഡി ഷോകളിലൂടെയും ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിനില്‍ക്കുകയാണ് മഞ്ജുപിള്ള ഇപ്പോള്‍. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് ശക്തമായി തിരികെ വന്നിരിക്കുന്ന മഞ്ജു പിള്ളയുടെ മകളും മോഡലിംഗില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. പൊതുവെ മലയാളി കുട്ടികള്‍ തിരഞ്ഞെടുക്കാന്‍ മടിക്കുന്ന വേഷങ്ങള്‍ അണിഞ്ഞ് അതീവ ഗ്ലാമറസായി തിളങ്ങുന്ന ദയയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ നിരവധി തവണ വൈറലായി മാറിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദയ. ഇന്റര്‍നാഷണല്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ദയയുടെ ഫോട്ടോഷൂട്ടുകള്‍. വിദേശത്ത് പഠിച്ചു കൊണ്ടിരിക്കുന്ന ദയ അധികം വൈകാതെ അമ്മയുടേയും അച്ഛന്റേയും പാതയിലൂടെ സിനിമയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുമ്പോള്‍ മിക്കവരേയും പോലെ കയ്യടികള്‍ മാത്രമല്ല വിമര്‍ശനങ്ങളും അധിക്ഷേപവുമെല്ലാം ദയയും നേരിടാറുണ്ട്. ദയയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും നിറവുമെല്ലാം അധിക്ഷേപിക്കാനുള്ള കാരണമായി സോഷ്യല്‍ മീഡിയ കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്നെ അപമാനിച്ചൊരാള്‍ക്ക് ദയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
തന്റെ ഫോട്ടോയ്ക്ക് ലഭിച്ചൊരു കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും പങ്കുവച്ചിരിക്കുകയാണ് ദയ. എന്തൊക്കെ ആയിട്ടെന്താ നിന്റെ മുഖം സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ എന്നായിരുന്നു താരപുത്രിയെ അപമാനിക്കുന്ന കമന്റ്. നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ് എന്നായിരുന്നു ദയയുടെ മറുപടി.
ലൈഫ്സ്‌റ്റൈലും വസ്ത്രധാരണവുമൊക്കെ ഓരോരുത്തരുടെ ചോയ്സാണ്. അതിലൊന്നും നിര്‍ബന്ധിക്കാറില്ലെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു. അതേസമയം, മകളുടെ ഡ്രസ് സെന്‍സ് കണ്ടാണ് ഞാന്‍ പഠിക്കുന്നതെന്നും മഞ്ജു പറഞ്ഞു. ഈയിടെ ആദ്യമായി റാംപ് വാക്ക് ചെയ്തപ്പോള്‍ ടിപ്സ് തന്നതും ജാനിയാണെന്നും മഞ്ജു പറയുന്നു.അതേസമയം, ബിക്കിനി ചിത്രങ്ങളെക്കുറിച്ചും ദയ സംസാരിക്കുന്നുണ്ട്..
കുറച്ചുനാള്‍ മുന്‍പ് ഇറ്റിലയിലെ ബീച്ചില്‍ ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് നടത്തി. ആ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇടും മുമ്പ് അമ്മയ്ക്ക് അയച്ചു. രണ്ട് മൂന്ന് വട്ടം ആലോചിച്ചിട്ട് വേണം പോസ്റ്റ് ചെയ്യാന്‍ എന്നായിരുന്നു മറുപടിയെന്നാണ് ദയ പറഞ്ഞത്. പോസ്റ്റ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നീ തന്നെ ഫെയ്സ് ചെയ്യണം. എന്ന് അച്ഛനും പറഞ്ഞു. ആ മുന്നറിയിപ്പിന്റെ അര്‍ത്ഥം പിന്നാലെ മനസിലായെന്നാണ് ദയ പറഞ്ഞത്.
അതേസമയം, ദയ ഇപ്പോള്‍ ഇറ്റലിയില്‍ പഠിക്കുകയാണ്. നേരത്തെ നല്‍കിയ അഭിമുഖത്തില്‍ അമ്മയും മകളും മനസ് തുറന്നിരുന്നു. നന്മ ചെയ്യുക, വീട്ടിലേക്ക് ആരെങ്കിലും വന്നാല്‍ ബഹുമാനത്തോടെ എഴുന്നേറ്റു നില്‍ക്കുക, അവരോട് രണ്ട് നല്ല വാക്കു പറയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ എനിക്ക് ദേഷ്യം വരും. മുതിര്‍ന്നവരെ ധിക്കരിക്കുന്നതും സഹിക്കാനാകില്ല. സ്നേഹം മനസില്‍ വേണം. സ്നേഹമുണ്ടെങ്കില്‍ ബഹുമാനം താനേ വരും. ഇക്കാര്യങ്ങളിലൊക്കെ ജാനി മിടുക്കിയാണ്. നൂറില്‍ നൂറ് മാര്‍ക്കും കൊടുക്കാമെന്നാണ് മകളെക്കുറിച്ച് മഞ്ജു പറഞ്ഞത്.