വിജയ് സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ ഒരുങ്ങുന്നു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് പിന്നാലെ വിജയ് രണ്ടുമുതല്‍ മൂന്നുവര്‍ഷത്തേക്ക് ഇടവേളയെടുക്കുമെന്നാണ് വിവരം. 2026 ല്‍ നടക്കാന്‍ പോവുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇടവേളയെടുക്കാന്‍ തീരുമാനിക്കുന്നതെന്ന് വാര്‍ത്തകളുണ്ട്.
2021 ല്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനായി താരത്തിന്റെ ആരാധക കൂട്ടായ്മ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിജയ് തന്നെ അവ നിരാകരിച്ചു. ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനവും സ്‌കോളര്‍ഷിപ്പ് വിതരണവുമായി മുന്നോട്ടുപോവുകയാണ് വിജയ് ഫാന്‍സ്. എന്നാല്‍ വിജയ് ഇടവേളയെടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.