Latest News

ബീന മറിയം ചാക്കോയായി സ്‌നേഹ; കൊടുങ്കാറ്റ് എന്ന് കുറിച്ച് ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ട് നടി

Malayalilife
 ബീന മറിയം ചാക്കോയായി സ്‌നേഹ; കൊടുങ്കാറ്റ് എന്ന് കുറിച്ച് ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ട് നടി

മ്മൂട്ടി നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. തുടക്കം മുതല്‍ തന്നെ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത വളരെ വലുതാണ്. ഓരോ ക്യാരക്ടര്‍ പോസ്റ്റ് പുറത്തുവിടുമ്പോഴും കൂടുതല്‍ ആകാംക്ഷയാണ് ആരാധകര്‍ക്കുള്ളില്‍ ഉണ്ടാവുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിത ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മലയാളികളുടെ ഇഷ്ട താരം സ്നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററില്‍ ചിത്രത്തിന് ടാഗ്ലൈന്‍ ആയി നല്‍കിയിരിക്കുന്നത് ഒരു കൊടുങ്കാറ്റ് എന്നാണ്.

ബയോഗ്രഫി ഓഫ് എ വിജിലന്‍ഡ് കോപ്പ് എന്ന ടാഗ്ലൈനോട് എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍ ഡി ഇല്ലുമിനേഷന്‍സ് എല്‍ എല്‍ പി ബാനറുകളിലാണ്. ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോളിനെ കൂടാതെ സ്നേഹ ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തെന്നിന്ത്യന്‍ താരമായ വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന് ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.

ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്‌സിങ്: രാജകൃഷ്ണന്‍ എം.ആര്‍, സൗണ്ട് ഡിസൈന്‍: നിധിന്‍ ലൂക്കോസ്, കളറിസ്റ്റ്: ഷണ്‍മുഖ പാഡ്യന്‍, ഡി.ഐ: മോക്ഷ പോസ്റ്റ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

christopher movie sneha character poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES