വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷാദ് ആണ്. വിക്രം ഇപ്പോള്‍ രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രമാണ് ചെയ്യുന്നത്. കമലഹാസന്‍ ട്രിഡന്റ് ആര്‍ട്‌സുമായി ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം ഡോണ്ട് ബ്രെത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക് ആണ്.
ഫഹദ് ഫാസിലിനെ നായകനാക്കി ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വര്‍ ഇപ്പോള്‍ ചെയ്യുന്നത്. തന്റെ കരിയറില്‍ അന്‍വര്‍ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചര്‍ ഫിലിം ആണ് ട്രാന്‍സ്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സംഗീതം ജാക്‌സണ്‍ വിജയന്‍, കലാസംവിധാനം അജയന്‍ ചാലശേരി. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസിനെത്തിയേക്കും.