Latest News

അവയവദാനം പ്രമേയമായി വേറിട്ട ദൃശ്യാവിഷ്ക്കാരം; ചെറുനോവായി 'ചിരകാലം'

Malayalilife
അവയവദാനം പ്രമേയമായി വേറിട്ട ദൃശ്യാവിഷ്ക്കാരം; ചെറുനോവായി 'ചിരകാലം'

വയവ ധാനത്തെ പ്രമേയമാക്കി വേറിട്ട ഒരു ദൃഷ്യാവിഷ്ക്കാരം ഒരുക്കുകയാണ് ശ്രീ ബാബുരാജ് അസറിയ എന്ന യുവ സംവിധായകൻ. വലിയൊരു സന്ദേശമാണ് ഈ കൊച്ചു ചിത്രം നമുക്ക് സമ്മാനിക്കുന്നത്. പിതൃ-പുത്ര ബന്ധത്തെ വളരെ വൈകാരികതയോടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. സ്വന്തം ഭർത്താവിന്റെ മരണ ശേഷം മകനെക്കുറിച്ചും തന്റെ ഭാവി ജീവിതത്തെയും കുറിച് വ്യാകുലപ്പെടുന്ന ഒരു അമ്മയുടെ കഥ കൂടിയാണിത്. ഇന്ന് നമ്മുടെ സമൂഹത്തിൽ  വിധവകൾ നേരിടുന്ന വെല്ലുവിളികളെയും അവരുടെ കുടുംബ പശ്ചാത്തലത്തേയും വളരെ വ്യക്തമായി ചിത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

"മസ്ക്രോഫ്റ്റ് ദി സേവിയർസ് ", "ദി അൺസങ് ഹീറോസ്","ഹരം ","മിസ്റ്റർ ആൻഡ് മിസ്സിസ്"(കോമഡി webseries) തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ കൊണ്ട് പ്രശസ്തനായ ശ്രീ. ബാബുരാജ് അസറിയയുടെ നിർമ്മാണക്കമ്പനി ആയ കളക്ടിവ് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. സാമൂഹിക പ്രസക്തി ഉള്ള വിഷയങ്ങൾ ജനമനസുകളിലേക്ക് എത്തിക്കാൻ എപ്പോഴും ശ്രമിച്ചിട്ടുള്ള  സംവിധായകനാണ് ശ്രീ.ബാബുരാജ് അസറിയ.

ബാബുരാജ് അസറിയ, വിശാഖ് കരുണാകരൻ, സുജി നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ മണി നായർ, സുജി നായർ, അലിം ജെ സച്ചിൻ, വിശാഖ് കരുണാകരൻ, രമ്യ കൃഷ്ണൻ.എസ്, സുബിത്, മനു എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

Read more topics: # cherunovayi chirikalam short film
cherunovayi chirikalam short film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES