മലയാള സിനിമയിൽ നിരവധി ക്യാരക്റ്റർ വേഷങ്ങളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടനാണ് ചെമ്പൻ വിനോദ് ജോസ്. 2010ൽ നായകൻ എന്ന ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിലൂടെയാണ് ചെമ്പൻ മലയാള സിനിമയിലേക്ക് വരുന്നത്. അന്ന് മുതൽ ലിജോ ജോസ് പെല്ലിശേരിയുടെ എല്ലാ സിനിമകളിലും ചെമ്പൻ വിനോദ് ഒരു നിറ സാന്നിധ്യമാണ്. സമൂഹ മാധ്യമങ്ങളിലും താരം നിറസാന്നിധ്യമാണ്.
തന്റെ വിവാഹ വാർഷിക ദിനത്തിൽ ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ് ജോസ്. കഴിഞ്ഞ വര്ഷം ഏപ്രിൽ 28 നായിരുന്നു ചെമ്പൻ വിനോദ് വിവാഹിതനായത്. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് വിവാഹം കഴിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഇരുവരുടെ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറൽ അയി മാറുകയായിരുന്നു. ഇന്നലെ തന്നെയായിരുന്നു മോഹൻലാലിന്റേയും സുചിത്രയുടെയും മുപ്പത്തിമൂന്നാം വിവാഹ വാർഷികവും. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു.
വിവാഹത്തിന്റെ പേരിൽ പല ആക്ഷേപങ്ങളും താരം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഭാര്യ കണ്ടാൽ തന്റെ മോളെ പോലെ ആണല്ലോ ഉള്ളത് എന്ന് തുടങ്ങി പല നെഗറ്റീവ് കമന്റ്സും ചെമ്പൻ വിനോദും മറിയവും അവരുടെ വിവാഹ ദിവസം മുതൽ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവർക്കുള്ള തിരിച്ചടി കൂടിയായിട്ടാണ് ഇന്നലെ ചിത്രം പങ്കുവെച്ചത് എന്നാണ് ചെമ്പൻ വിനോദിന്റെ ആരാധകർ പറയുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ചെമ്പൻ വിനോദ് ആയിരുന്നു. അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസ്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് ചിത്രം. . സിജു വിൽസൺ നായകനാകുന്ന വിനയൻ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടിൽ' കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുകയായാണ്. ചെമ്പൻ വിനോദ് ആദ്യമായിട്ടാണ് ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിനുള്ള തിരക്കുകളിലാണ് താരം ഇപ്പോൾ.