ചിമ്പു നായകനായെത്തുന്ന പുതിയ ചിത്രം 'പത്ത് തല'യിലെ ഗൗതം മേനോന് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ തന്നെയാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
പ്രിയ ഭവാനി ശങ്കര്‍, കാര്‍ത്തിക് , ഗൗതം വാസുദേവ് മേനോന്, ടിജെ അരുണാസലം എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഫറൂഖ് ജെ ബാഷ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രവീണ്‍ കെ.എല്‍ ആണ് എഡിറ്റിംഗ്.
പത്ത് തലയുടെ ചിത്രീകരണം പൂര്‍ത്തിയായതായി നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് ശേഷമുളള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ചിമ്പു ആരാധകര്‍ ഏറെ ആകാംഷമയാടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 30 നായിരിക്കും തിയേറ്റര്‍ റിലീസ്.