Latest News

പലപ്പോഴായി ഒന്നുരണ്ട് റിലേഷന്‍ ഉണ്ടായിരുന്നു;എന്നാല്‍ അതൊന്നും വര്‍ക്കൗട്ട് ആയില്ല; ആളുകള്‍ പറയും പോലെ അല്ലയല്ലോ ജീവിക്കേണ്ടത്; വിവാഹം അങ്ങനെതന്നെ; എനിക്ക് തോന്നുമ്പോള്‍ സംഭവിക്കും; ഗോസിപ്പുകള്‍ക്ക് മറുപടി നല്കി നടി ചന്ദ്രാ ലക്ഷ്മണ്‍

Malayalilife
പലപ്പോഴായി ഒന്നുരണ്ട് റിലേഷന്‍ ഉണ്ടായിരുന്നു;എന്നാല്‍ അതൊന്നും വര്‍ക്കൗട്ട് ആയില്ല; ആളുകള്‍ പറയും പോലെ അല്ലയല്ലോ ജീവിക്കേണ്ടത്; വിവാഹം അങ്ങനെതന്നെ; എനിക്ക് തോന്നുമ്പോള്‍ സംഭവിക്കും; ഗോസിപ്പുകള്‍ക്ക് മറുപടി നല്കി നടി ചന്ദ്രാ ലക്ഷ്മണ്‍

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് ചന്ദ്രാ ലക്ഷ്മണ്‍. കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ ചന്ദ്രാ  ജനപ്രിയ പരമ്പരയായിരുന്ന'സ്വന്ത'ത്തിലെ, സാന്ദ്രാ നെല്ലിക്കാടന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയത്. തുടര്‍ന്ന് പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയിലും തിളങ്ങിയിരുന്നു. മലയാളത്തിലും തമിഴിലുമുള്‍പ്പടെ, സീരിയല്‍ രംഗത്ത് ഹിറ്റ് കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത് മാറി നില്ക്കുകയാണ്.

ഒന്‍പത് വര്‍ഷങ്ങളായി മലയാളത്തില്‍ നിന്നും മാറി നില്‍ക്കുന്ന താരം അച്ഛനും അമ്മയ്ക്കും ഒപ്പം ചെന്നൈയിലാണ് താമസം. ഇപ്പോളിതാ തനിക്കെതിരെ വരുന്ന ഗോസിപ്പുകള്‍ക്ക് മറുപടി നല്കുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.ചന്ദ്രാ ലക്ഷ്മണ്‍ അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം അനുഭവിച്ച് ജീവിക്കുകയാണ് എന്നായിരുന്നു താരത്തെക്കുറിച്ചുള്ള ഗോസിപ്പുകളിലൊരെണ്ണം. എന്നാല്‍ സത്യമിതാണെന്ന് നടി പറയുന്നു.

'ചന്ദ്രാ ലക്ഷ്മണ്‍ അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നുവെന്നൊക്കെ എഴുതി. ഞാന്‍ ഇതുവരെ അമേരിക്കയില്‍ പോയിട്ടില്ല. എനിക്ക് ഭര്‍ത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്നുരണ്ട് റിലേഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വര്‍ക്കൗട്ട് ആയില്ല. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ആളുകള്‍ പറയുംപോലെയല്ല ജീവിക്കേണ്ടത്'- ചന്ദ്രാ ലക്ഷ്മണ്‍ പറഞ്ഞു. 


മലയാളത്തില്‍ അഭിനയിച്ചിട്ട് 9 വര്‍ഷമായി. തമിഴില്‍ രണ്ടും. മലയാളത്തില്‍ മഴയറിയാതെഎന്ന സീരിയല്‍ ആണ് അവസാനം ചെയ്തത്. ആ സമയത്ത് തമിഴില്‍ തിരക്കായിരുന്നു. രണ്ട് മൂന്ന് പ്രോജക്ട് ഉണ്ടായിരുന്നു. ല്ലൊം ഹിറ്റ്. തെലുങ്കിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതാണ് മലയാളത്തില്‍ നിന്നും വിട്ട് നിന്നതിന് കാരണം. അല്ലാതെ മനപൂര്‍വ്വം ഒരു ഇടവേള എടുത്തതല്ല. തമിവില്‍ 2017 ലാണ് അവസാനമായി അഭിനയിച്ചത്. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട് ചെറിയ ഒരു ബ്രേക്ക് എടുത്തു. ഒരു വര്‍ഷം കഴിഞ്ഞ് മടങ്ങി വരാം എന്നായിരുന്നു പ്ലാന്‍ എന്ന് നടി പറയുന്നു.പക്ഷേ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും പറ്റിയ റോളുകള്‍ കിട്ടിയില്ല. അപ്പോഴെക്കും പുതിയ ആളുകള്‍ ധാരാളം വന്നിരുന്നു. അങ്ങനെ ഇടവേള വീണ്ടും നീണ്ടു. ഇനി സിനിമയില്‍ മതി ഒരു റി എന്‍ട്രി എന്നാണ് കരുതുന്നത്. സീരിയല്‍ തല്‍കാലം മാറ്റി വച്ചിരിക്കുന്നു. മലയാളത്തില്‍ മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ച് വരവ് കൊതിക്കുന്നുണ്ടെന്നും ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.

കൊച്ചിയിലെ വീട് വിറ്റിട്ടാണ് ഞങ്ങള്‍ ചെന്നൈയില്‍ ഫ്ളാറ്റ് വാങ്ങുന്നത്. പക്ഷേ കുറേ പ്രശ്നങ്ങള്‍ ഉണ്ടായി. ആ ഫ്ളാറ്റില്‍ താമസിക്കാന്‍ തുടങ്ങിയ ശേഷം ഞങ്ങള്‍ മൂന്ന് പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോള്‍ വീണ് തലയിടിച്ചത്. ഒരു കാര്‍ തൊട്ടടുത്ത് എത്തി ബ്രേക്ക് ചെയ്തില്ലായിരുന്നെങ്കില്‍ ദുരന്തം ഉറപ്പായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ആ വീട്ടില്‍ വാസ്തുവിന്റെ പ്രശ്നങ്ങള്‍ കണ്ടു. ഒടുവില്‍ അത് വിറ്റു. പിന്നീട് സ്വന്തമായി വീട് വാങ്ങിയില്ല. ഇപ്പോഴും അഡയാറില്‍ ഒരു വാടക വീട്ടിലാണ് തമാസമെന്നും ചന്ദ്ര പറയുന്നു.

chandra lakshman talks about her carrier and gossips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES