ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്നലെ വിഷു ആഘോഷത്തിന്റെ തിരക്കിലായിരുന്നു. വിഷുദിന ആശംസകളുമായി നമ്മുടെ പ്രിയതാരങ്ങളും എത്തി്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ ആരാധകര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നത്.
കുടുംബാംഗങ്ങളോടൊപ്പം വീട്ടില്‍ വിഷു ആഘോഷിക്കുന്ന ചിത്രങ്ങളാണ് പലരും പങ്ക് വച്ചത്. പ്രിയ താരം മഞ്ജു വാര്യര്‍ വീട്ടുമുറ്റത്തു നിന്നുള്ള അതിമനോഹര കാഴ്ചകള്‍ മഞ്ജു ആരാധകര്‍ക്കായി പങ്കുവച്ചു. സഹോദരനും നടനുമായ മധു വാരിയരും അദ്ദേഹത്തിന്റെ മകള്‍ ആവണിയുമാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. അമ്മയും നടിക്കുപ്പൊം വിഷു ആഘോഷിക്കുന്ന ചിത്രങ്ങള്‍ കാണാം.
സിംപിള്‍ ആന്‍ഡ് എലഗന്റ് ലുക്കിലാണ് മഞ്ജു വാരിയര്‍ ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ചെറിയ മിറര്‍ വര്‍ക്കുകള്‍ മാത്രം ചെയ്ത സോഫ്റ്റ് കോട്ടന്‍ സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസും അണിഞ്ഞിരിക്കുന്നു.എല്ലാ പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു വാരിയര്‍ പോസ്റ്റ് ചെയ്തത്. വളര്‍ത്തു നായയെ ഓമനിക്കുന്ന മഞ്ജുവിനെയും ചിത്രങ്ങളില്‍ കാണാനാകും
ഇത്തവണയും തന്റെ വീട്ടില്‍ നിന്നും വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങളാണ് നടി നവ്യ പങ്കുവെച്ചത്. എന്നാല്‍ ഇതിന് താഴെ നവ്യയുടെ ഭര്‍ത്താവ് സന്തോഷ് മേനോനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുകയാണ്.വീട്ടിലെ വിഷു 2025 എന്ന് തലക്കെട്ടോട് കൂടിയാണ് പുതിയ വീഡിയോ പങ്കുവെച്ച് നവ്യ നായര്‍ എത്തിയത്. നടിയുടെ അനിയനും മകനും കണി കാണുന്നതും അമ്മയും നവ്യയും ചേര്‍ന്ന് പാചകം ചെയ്യുന്നതും വീട്ടിലെ എല്ലാവരും പരസ്പരം കൈനീട്ടം കൊടുക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അച്ഛനും അമ്മയും അനിയനും പിന്നെ അടുത്ത ബന്ധുക്കളും മാത്രമാണ് നടിയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്.
പടക്കം പൊട്ടിച്ചും സദ്യയുണ്ടും വളരെ ഗംഭീരമായി തന്നെ വിഷുദിനം ആഘോഷിച്ചു. ഇതിന് താഴെ താരകുടുംബത്തിന് വിഷു ആശംസകളുമായി ആരാധകരുമെത്തി. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും നവ്യയുടെ ഭര്‍ത്താവ് എവിടെ പോയി എന്നാണ് അറിയേണ്ടത്. 'ചേച്ചി ഹസ്ബന്‍ഡ് എവിടെ' എന്നാണ് ഒരു ആരാധിക ചോദിച്ചത്. ഇതിനോട് അനുബന്ധിച്ച് സന്തോഷേട്ടനെ കാണാനില്ലല്ലോ എന്തു പറ്റിയെന്ന ചോദ്യങ്ങളും വന്ന് തുടങ്ങി.
വീട്ടിലെ ആഘോഷങ്ങളിലൊന്നും നവ്യയ്ക്കൊപ്പം ഭര്‍ത്താവിനെ കാണാതെ വന്നതോടെയാണ് ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. മാത്രമല്ല മുംബൈയില്‍ നിന്നും നാട്ടിലെത്തി സ്വന്തം വീട്ടില്‍ നിന്നുള്ള ആഘോഷത്തില്‍ സന്തോഷ് പങ്കെടുക്കാറുമുണ്ട്. ഇതെല്ലാം ചേര്‍ത്താണ് നടിയും ഭര്‍ത്താവും തമ്മില്‍ പിണങ്ങിയോ എന്ന ചോദ്യം വരുന്നത്.
മുംബൈയില്‍ ബിസിനസുകാരനായി ജോലി ചെയ്തിരുന്ന സന്തോഷ് മേനോന്‍ ആയിരുന്നു നടിയുടെ ഭര്‍ത്താവ്. 2010 ല്‍ വിവാഹിതയായ ശേഷം നവ്യ ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് താമസം മാറ്റി. ശേഷം മകന് ജന്മം കൊടുത്തതോട് കൂടി പൂര്‍ണമായിട്ടും സിനിമയില്‍ നിന്നും മാറി നില്‍ക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ വര്‍ഷങ്ങളോളം കരിയറില്‍ ബ്രേക്ക് എടുത്തെങ്കിലും ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളിലായി അഭിനയിച്ചു. സിനിമയ്ക്കും കരിയറിനും പ്രധാന്യം കൊടുക്കാന്‍ തുടങ്ങിയതോടെയാണ് നവ്യ കേരളത്തിലേക്ക് തിരിച്ച് വരുന്നത്.