Latest News

സ്പെഷ്യല്‍ കേക്ക് ഒരുക്കിയും സോറോയെ അണിയിച്ചൊരുക്കിയും ബര്‍ത്ത് ഡേ ആഘോഷം; പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വളര്‍ത്ത് നായയുടെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം

Malayalilife
സ്പെഷ്യല്‍ കേക്ക് ഒരുക്കിയും സോറോയെ അണിയിച്ചൊരുക്കിയും ബര്‍ത്ത് ഡേ ആഘോഷം; പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വളര്‍ത്ത് നായയുടെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം

സ്പെഷ്യല്‍ കേക്ക് ഒരുക്കിയും അണിയിച്ചൊരുക്കിയും സോറോ എന്ന വളര്‍ത്ത് നായയുടെ ബര്‍ത്ത് ഡേ ആഘോഷിച്ചിരിക്കുകയാണ് സുപ്രിയ.സോറോയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച് സുപ്രിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

്.' 3 years old today! Baby boy growing up! Clebrating with home made peanut butter and carrot doggie cake. ചിത്രങ്ങള്‍ക്കൊപ്പം സുപ്രിയ കുറിച്ചു. 

സ്പെഷ്യല്‍ കേക്ക് ഉണ്ടാക്കിയാണ് സോറോയുടെ പിറന്നാള്‍ ഇവര്‍ ആഘോഷിച്ചത്. പീനട്ട് ബട്ടര്‍, കാരറ്റ് ഡോഗി കേക്ക് ആണ് സോറോക്കു വേണ്ടി തയാറാക്കിയത് എന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്. കേക്കിന് മുകളിലായി പഴക്കഷണങ്ങള്‍ മുറിച്ചു നിരത്തിയിട്ടുണ്ട്. 

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. സോറോയ്ക്ക് ഇത്രയും നല്ല  പിറന്നാളും കുടുംബവും കിട്ടിയതിന് പലരും അഭിനന്ദം അറിയിക്കുന്നുമുണ്ട്.
 

celebrates pet dog zorros birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES