ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീഡിയോ പകര്‍ത്തുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ താരത്തിനെതിരെ പൊലീസ് കേസ്.വീഡിയോ പകര്‍ത്തുന്നതിനിടെ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് മാധ്യമപ്രവര്‍ത്തകനായ അശോക് ശ്യാംലാല്‍ പാണ്ഡെയാണ് പരാതി നല്‍കിയത്. മുംബൈയില്‍ ഡി എന്‍ നഗര്‍ പൊലീസിലാണ് പരാതി ലഭിച്ചിട്ടുള്ളത്.
അതേസമയം മാധ്യമപ്രവര്‍ത്തകന്റെ പരാതിക്കെതിരെ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡും കൗണ്ടര്‍ പെറ്റീഷന്‍ നല്‍കിക്കഴിഞ്ഞു. ജൂഹുവില്‍ നിന്നും കാന്‍ഡിവാലിയിലേക്ക് പോകുകയായിരുന്ന താനും ക്യാമറാമാനും സല്‍മാന്‍ ഖാന്‍ സൈക്കിള്‍ ചവിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് അവിടെ ഇറങ്ങിയതെന്ന് ശ്യാം പറയുന്നു. സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡുകളും കൂടെ ഉണ്ടായിരുന്നു. വീഡിയോ പകര്‍ത്തിക്കോട്ടെ എന്ന് ഒരു ബോഡിഗാര്‍ഡിനോട് ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങള്‍ വീഡിയോ പകര്‍ത്തുകയായിരുന്നു.
എന്നാല്‍ വീഡിയോ പകര്‍ത്തിയ ആള്‍ പിന്തുടര്‍ന്നു അനുമതിയില്ലാതെ തുടരെ തുടരെ ചിത്രങ്ങളെടുത്തപ്പോഴാണ് തടയാന്‍ ശ്രമിച്ചതെന്ന് സല്‍മാന്റെ ബോഡിഗാര്‍ഡുകള്‍ മറുപടി നല്‍കുന്നത്. ന്നാല്‍ വീഡിയോ പകര്‍ത്തുന്നതിന് അനുവാദം വാങ്ങിയിരുന്നുവെന്നാണ് അശോക് പറയുന്നത്.ഇതിനിടെ സല്‍മാന്‍ ഖാന്റെ മറ്റൊരു ബോഡിഗാര്‍ഡ് തങ്ങളുടെ അടുത്തേക്ക് വരികയും ക്യാമറാമാനെ മര്‍ദ്ദിക്കുകയും ചെയ്തു.
ഇതേ ചൊല്ലി വാക്കേറ്റം നടക്കുന്നതിനിടെ സല്‍മാന്‍ ഖാന്‍ അവിടേക്ക് വന്നു. തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കിയിപ്പോള്‍ അത് വിഷയമല്ലെന്നു പറഞ്ഞ് സല്‍മാന്‍ ഖാന്‍ ഫോണ്‍ പിടിച്ചു വാങ്ങി. 100 ല്‍ വിളിച്ചപ്പോഴാണ് ഫോണ്‍ സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് ഫോണ്‍ തിരികെ നല്‍കുകയായിരുന്നുവെന്നും ശ്യാംലാല്‍ പരാതിയില്‍ വ്യക്തമാക്കുന്നു.
മുന്‍പ് സല്‍മാന്‍ഖാന്‍ കൃഷ്ണ മൃഗത്തെ വെടിവെച്ചു കൊന്ന കേസില്‍ അഞ്ച് വര്‍ഷം തടവും ശിക്ഷ ലഭിച്ചിരുന്നു. 1998 ഒക്ടോബര്‍ ഒന്നിന് 'ഹം സാത് സാത് ഹെ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍, വംശനാശഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണു കേസ്.