മമ്മൂട്ടി നായകനായെത്തുന്ന 'ഭ്രമയുഗം'ത്തിന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് കാമ്പെയ്ന്‍ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടന്‍ ആരംഭിക്കും.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബഹുഭാഷാ സിനിമയാണ് 'ഭ്രമയുഗം'. സെപ്റ്റംബറില്‍ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡ്' ഉള്‍പ്പെടെയുള്ള മമ്മൂട്ടിയുടെ വിജയചിത്രങ്ങളുടെ തുടര്‍ച്ചയായാണ് പ്രേക്ഷകര്‍ 'ഭ്രമയുഗം'ത്തെ നോക്കിക്കാണുന്നത്.
ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനായി നിര്‍മ്മിച്ച പ്രൊഡക്ഷന്‍ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍, രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാളം ഫീച്ചര്‍ ഫിലിമാണ് 'ഭ്രമയുഗം'. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേര്‍ന്നാണ് 'ഭ്രമയുഗം' അവതരിപ്പിക്കുന്നത്.
ചക്രവര്‍ത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേര്‍ന്ന് നിര്‍മ്മിച്ച 'ഭ്രമയുഗം'ത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം, ജോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍, ഷഫീഖ് മുഹമ്മദ് അലി എഡിറ്റര്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, പിആര്‍ഒ: ശബരി.