Latest News

മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവാന്‍; അര്‍ജുന്‍ അശോകന്റെ വില്ലനായി മമ്മൂട്ടിയെത്തുന്ന ഹൊറര്‍ ചിത്രം'ഭ്രഹ്മയുഗം പോസ്റ്റര്‍ പുറത്ത്

Malayalilife
 മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവാന്‍; അര്‍ജുന്‍ അശോകന്റെ വില്ലനായി മമ്മൂട്ടിയെത്തുന്ന ഹൊറര്‍ ചിത്രം'ഭ്രഹ്മയുഗം പോസ്റ്റര്‍ പുറത്ത്

മ്മൂട്ടിയെ നായകനാക്കി രാഹുല്‍ ശിവദാസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. 'ഭ്രഹ്മയുഗം' എന്നാണ് ചിത്രത്തിന്റെ പേര്. 'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുല്‍ ശിവദാസ് ഒരുക്കുന്ന ഹൊറര്‍ ചിത്രമാണിത്. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുന്നതിലുള്ള സന്തോഷം രാഹുല്‍ പങ്കുവച്ചു. ''മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഭ്രമയുഗം കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണ്.''

''ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രമാക്കി മാറ്റുന്നതിന് നിര്‍മ്മാതാക്കളുടെ പിന്തുണ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകര്‍ക്കും ഈ വിഭാഗത്തിലുള്ള ആരാധകര്‍ക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' എന്നാണ് സംവിധായകന്‍ പറയുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ആരംഭിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് 'ഭ്രമയുഗം' ചിത്രീകരിക്കുന്നത്.

ഈ ലോകകപ്പ് കാണാന്‍ പഴയ ഒരു സന്തോഷവും വൈബും തോന്നുന്നില്ല, സ്‌കൂളില്‍ പഠിച്ച കാലത്ത് ഫിക്സചര്‍ നോക്കി ആവേശത്തോടെ കാത്തിരുന്ന ആ നല്ല നാളുകള്‍ ഇപ്പോള്‍ ഇല്ല; ചില സത്യങ്ങള്‍ വെളിപ്പെടുത്തി രവിചന്ദ്രന്‍ അശ്വിന്‍

സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

Read more topics: # മമ്മൂട്ടി
brama yugam mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES