ടെന്‍ ഇയര്‍ ചലഞ്ചിന് പിന്നാലെ ബോട്ടില്‍ക്യാപ് ചലഞ്ചുമായി നടന്‍മാര്‍; എല്ലാവരും സാധിച്ചപ്പോള്‍ അപ്പാനി ശരത്തിന് പാളി; വീഡിയോ കണ്ടാല്‍ ചിരിച്ചുമരിക്കും..!

Malayalilife
topbanner
 ടെന്‍ ഇയര്‍ ചലഞ്ചിന് പിന്നാലെ ബോട്ടില്‍ക്യാപ് ചലഞ്ചുമായി നടന്‍മാര്‍; എല്ലാവരും സാധിച്ചപ്പോള്‍ അപ്പാനി ശരത്തിന് പാളി; വീഡിയോ കണ്ടാല്‍ ചിരിച്ചുമരിക്കും..!


സിനിമാതാരങ്ങള്‍ക്കിടയിലെ രസകരമായ ചലഞ്ചുകള്‍ ആരാധകരും ഏറ്റെടുക്കാറുണ്ട്. അത്തരത്തിലുള്ള ചലഞ്ചുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഐസ് ബക്കറ്റ് ചലഞ്ചും, ടെന്‍ ഇയര്‍ ചലഞ്ചുമൊക്കെ ബിഗ്സ്‌ക്രീനിലെയും മിനിസ്‌ക്രീനിലെയും താരങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ബോളിവുഡ്ഡില്‍ നടന്‍ അക്ഷയ് കുമാറിന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് എത്തിയിരിക്കുകയാണ് മലയാളത്തിലെ യുവ നായകന്മാര്‍.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് വന്ന 10 ഇയര്‍ ചലഞ്ച് ഒട്ടു മിക്ക  താരങ്ങളും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ മറ്റൊരു ചലഞ്ചുകൂടി മലയാളത്തിലെ നടന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിലെ യുവനായകന്മാരാണ് പുതിയ ചലഞ്ചുമായി എത്തിയിരിക്കുന്നത്.ഹോളിവുഡില്‍ തുടക്കമിട്ട ബോട്ടില്‍ ക്യാപ് ചലഞ്ച് പിന്നീട് ബോളിവുഡ്ഡിലും കോളിവുഡ്ഡിലും പരീക്ഷിച്ച് നായകന്മാര്‍ എത്തിയിരുന്നു. അക്ഷയ്കുമാറാണ് ഇത് ബോളിവുഡ്ഡില്‍ ആദ്യമായി പരീക്ഷിച്ചത്. പ്ലാസ്റ്റിക്ക് കുപ്പിയിലെയോ കണ്ണാടി കുപ്പിയിലെയോ ക്യാപ് കറങ്ങി കാലു കൊണ്ട് തട്ടിക്കളയുകയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്.

അതിനു പിന്നാലെ മലയാളത്തിലെ യുവനായകന്മാരും തങ്ങള്‍  ഒട്ടും പിന്നില്‍ അല്ല എന്ന് തെളിയിച്ച് എത്തിയിരിക്കുകയാണ്. മലയാളത്തില്‍ നീരജ് മാധവനാണ് ബോട്ടില്‍ ചലഞ്ച് ആദ്യമായി ചെയ്തത്. പിന്നാലെ ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അപ്പാനി ശരത്ത് എന്നിവര്‍ ചലഞ്ച് ഏറ്റെടുത്ത് എത്തിയിരുന്നു. അക്ഷയ്കുമാര്‍ ചെയ്ത ബോട്ടില്‍ ചലഞ്ചില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് നീരജ് ചലഞ്ചുമായി എത്തിയത്. പിന്നാലെ മലയാള സിനിമയിലെ മസില്‍മാനായ ഉണ്ണിമുകുന്ദനും ചലഞ്ച് ഏറ്റെടുത്ത് എത്തുകയായിരുന്നു. ഞാനും ചെയ്തു എന്ന് പറഞ്ഞ് നീരജിനെ താരം ടാഗ് ചെയ്യുകയും ചെയ്തു. നന്നായി എന്ന് നീരജ് മറുപടിയും നല്‍കിയിട്ടുണ്ട്. ഗായകന്‍ വിജയ് യേശുദാസും താരത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ബോട്ടില്‍ ക്യാപ് ചലഞ്ച് വൈറലായതോടെ മറ്റു യുവ താരങ്ങളും സൂപ്പര്‍ താരങ്ങളും ബോട്ടില്‍ ചലഞ്ചുമായി എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. അതേസമയം ഇവരുടെ ബോട്ടില്‍ ക്യാപിനെക്കാള്‍ വൈറലാകുന്നത് അപ്പാനി ശരത്തിന്റെ ചലഞ്ചാണ്. നീരജും ഉണ്ണി മുകുന്ദനും വിനയ് ഫോര്‍ട്ടും കൃത്യമായി ചലഞ്ച് നടത്തിയപ്പോള്‍ അപ്പാനി ശരത്ത് കാലുയര്‍ത്തി ചവിട്ടയപ്പോള്‍ കുപ്പിയോടെ തറയില്‍ വീണു പൊട്ടുകയായിരുന്നു. തോട്ട പൊട്ടിച്ച എന്നോടാണ് .....ദാ കിടക്കുന്നു .....ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ വെളിച്ചപാടാ നോട്ട് ബൈ-,പ്ലാസ്റ്റിക് കുപ്പി അത്യുത്തമം ?????? എന്ന അടിക്കുറിപ്പോടെയുള്ള ശരത്തിന്റെ പൊളിഞ്ഞുപോയ ചലഞ്ചാണ് ഇപ്പോള്‍ വൈറലാകുന്നത്;

 

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES