Latest News

ശ്രീദേവി ഗര്‍ഭിണിയായി വയര്‍ പുറത്തുകാണാന്‍ തുടങ്ങിയപ്പോഴാണ് വിവാഹകാര്യം ഔദ്യോഗികമാക്കിയത്; ബോണി കപൂര്‍ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുമ്പോള്‍

Malayalilife
 ശ്രീദേവി ഗര്‍ഭിണിയായി വയര്‍ പുറത്തുകാണാന്‍ തുടങ്ങിയപ്പോഴാണ് വിവാഹകാര്യം ഔദ്യോഗികമാക്കിയത്; ബോണി കപൂര്‍ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുമ്പോള്‍

ബോളിവുഡിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും വിവാഹം. ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ ബോണി കപൂര്‍ വിവാഹിതനായിരുന്നു. മോണ ഷൗരിയായിരുന്നു ബോണിയുടെ ആദ്യ ഭാര്യ. എന്നാല്‍ താന്‍ എന്നും സത്യസന്ധനായിരുന്നുവെന്നാണ് ബോണി കപൂര്‍ പറയുന്നത്. 1996 ലായിരുന്നു ബോണിയുടേയും ശ്രീദേവിയുടേയും വിവാഹം. 

അടുത്തിടെ ശ്രീദേവിയുടെ മരണകാരണം വെളിപ്പെടുത്തി ബോണി കപൂര്‍ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തെ പറ്റിയും ജാന്‍വി കപൂറിന്റെ ജനനത്തെ പറ്റിയും തുറന്നുപറഞ്ഞിരിക്കുകയാണ് ബോണി കപൂര്‍.

യഥാര്‍ത്ഥത്തില്‍ 1996 ജൂണിലാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും എന്നാല്‍ 1997 നാണ് ദാമ്പത്യം ഔദ്യോഗികമാക്കിയതെന്നും ബോണി കപൂര്‍ പറഞ്ഞു. ശ്രീദേവിക്കും ബോണി കപൂറിനും രണ്ട് മക്കളാണുള്ളത്. ബോളിവുഡ് നായികയായ ജാന്‍വി കപൂറും, ഖുഷി കപൂറും.

1996 ജൂണ് 2 ന് ഞങ്ങള്‍ വിവാഹിതരായി. എന്നാല്‍ അത് ലോകത്തോട് വെളിപ്പെടുത്തിയത് ജനുവരിയിലാണ്. ശ്രീദേവി ഗര്‍ഭിണിയായി വയര്‍ പുറത്തുകാണാന്‍ തുടങ്ങിയപ്പോഴാണ് വിവാഹകാര്യം ഔദ്യോഗികമാക്കിയത്. അങ്ങനെ ജാന്‍വി വിവാഹത്തിന് മുന്നെ ഉണ്ടായ കുട്ടിയെന്ന തരത്തില്‍ കഥകളിറങ്ങി എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോണി കപൂര്‍ പറഞ്ഞു.

2018 ഫെബ്രുവരി 24 നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണത്തിലെ ഉപ്പ് പാടെ ഒഴിവാക്കിയുള്ള ഡയറ്റാണ് ശ്രീദേവി പിന്തുടര്‍ന്നിരുന്നത് എന്നും അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാവുമായിരുന്നെന്നും ബോണി കപൂര്‍ പറഞ്ഞിരുന്നു. ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് കുറേകാലം മൌനത്തിലായിരുന്നതിന് ശേഷമാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

boney kapoor reveals death cause

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES