ബോളിവുഡിലെ ആ രഹസ്യ പ്രണയം പരസ്യമാക്കി അര്‍ജുന്‍ കപൂര്‍. കാമുകി മലൈക്ക അറോറയ്‌ക്കൊപ്പമുള്ള തന്റെ പിറന്നാള്‍ ആഘോഷനിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അര്‍ജുന്‍ രംഗത്തെത്തിയിരിക്കുന്നത്. മലൈക അറോറയുമായിട്ടുള്ള അര്‍ജുന്‍ കപൂറിന്റെ ബന്ധം ബോളിബുഡില്‍ പടര്‍ന്ന് പന്തലിച്ച വാര്‍ത്തയായിരുന്നു.
വര്‍ഷങ്ങള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അര്‍ജുന്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് മലൈക അറോറ വെളിപ്പെടുത്തിയിരുന്നു. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മലൈകയുടെ പ്രഖ്യാപനം.
ഇപ്പോള്‍ മലൈകയുടെ 46-ാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് അര്‍ജുന്‍. കാമുകിയ്ക്ക് സ്നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് അര്‍ജുന്‍ പങ്കുവച്ചിരിക്കുന്നത്. ഇറ്റലിയിലെ മിലാനില്‍ വച്ചാണ് ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്നത്.