ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലതാ നാരായണന്‍ അന്തരിച്ചു; മരണം കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സിലിരിക്കെ; സംസ്‌കാരം ഇന്ന് വൈകിട്ട് കളമശ്ശേരിയില്‍

Malayalilife
topbanner
ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലതാ നാരായണന്‍ അന്തരിച്ചു; മരണം കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സിലിരിക്കെ; സംസ്‌കാരം ഇന്ന് വൈകിട്ട് കളമശ്ശേരിയില്‍

കൊച്ചി: ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (44) അന്തരിച്ചു. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും. സിദ്ധാർത്ഥ്, സൂര്യ എന്നിവർ മക്കളാണ്. മഹാരാജാസ് കോളജിൽ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത.

. 1998 ജനുവരി 23നാണ് ബിജു നാരയണൻ വിവാഹിതനാകുന്നത്. മഹാരാജാസ് കോളേജിൽ ബിജു വിന്റെ സഹപാഠിയായിരുന്നു ശ്രീലത. പത്തു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് സിദ്ധാർത്ഥ് സൂര്യ നാരായണൻ എന്നീ രണ്ടുമക്കളാണ് ഉള്ളത്.

ബിജു നാരായണന്റെ ഭാര്യയുടെ വി യോഗവാർത്ത മലയാളി സംഗീതാസ്വാദകർ കണ്ണീരോടെയാണ് കേട്ടത്.അർബുദരോഗ ബാധയെത്തുടർന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. തെന്നിന്ത്യിലാകെ നാന്നൂറിലധികം ഗാനങ്ങൾ പാടിയ സംഗീതലോകത്ത് വേറിട്ട ശബ്ദം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് ഗായകൻ ബിജുനാരായണൻ. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്ന ഗാനം പാടിയാണ് അദ്ദേഹം തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്.

Read more topics: # biju narayanan.,# wife passed,# away
biju narayanan wife passed away

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES