Latest News

രജനിക്കും മഞ്ജുവിനും ഒപ്പം അമിതാബും ഫഹദും; 'തലൈവര്‍ 170' ലെ ബിഗ് ബിയുടെയും ഫഹദിന്റെ പോസ്റ്ററുമായി അണിയറപ്രവര്‍ത്തകര്‍

Malayalilife
രജനിക്കും മഞ്ജുവിനും ഒപ്പം അമിതാബും ഫഹദും; 'തലൈവര്‍ 170' ലെ ബിഗ് ബിയുടെയും ഫഹദിന്റെ പോസ്റ്ററുമായി അണിയറപ്രവര്‍ത്തകര്‍

ലൈവര്‍ 170'ല്‍ ബോളിവുഡിന്റെ ബിഗ് ബിയും. ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ് ബച്ചന്റെ പോസ്റ്റര്‍ അണിയറക്കാര്‍ പങ്കുവെച്ചത്. ഫഹദിന്റെ പോസ്റ്ററും ഇന്ന് ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടിരുന്നു. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ദുഷറ വിജയന്‍, റിഥിക സിംഗ്, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റ് താരങ്ങള്‍.

ഇനി കാത്തിരിക്കുന്നത് നാനിയുടെ പ്രഖ്യാപനത്തിനു വേണ്ടിയാണ്. കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരുടെ പോസ്റ്റര്‍ എത്തിയത്. ധനുഷ് നായകനായ അസുരന്‍, അജിത്തിന്റെ തുനിവ് തുടങ്ങിയ സിനിമള്‍ക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. അതേസമയം, വിക്രമിനും മാമന്നനനും ശേഷമുള്ള ഫഹദിന്റെ ചിത്രമാണ് ഇത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. തലൈവര്‍ 170യുടെ ചിത്രീകരണത്തിനായി രജനികാന്തും സംഘവും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ ലൊക്കേഷനാണ്.

Read more topics: # തലൈവര്‍ 170
bigb and fahad thalaivar 170

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES