Latest News

മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ഭൂല്‍ ഭുലയ്യയ്ക്ക് രണ്ടാം ഭാഗം വരുന്നു; അക്ഷയ് കുമാറും വിദ്യാബാലനും കാണില്ല; പ്രിയദര്‍ശനാകില്ല സംവിധാനമെന്നും സൂചന

Malayalilife
 മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ഭൂല്‍ ഭുലയ്യയ്ക്ക് രണ്ടാം ഭാഗം വരുന്നു; അക്ഷയ് കുമാറും വിദ്യാബാലനും കാണില്ല; പ്രിയദര്‍ശനാകില്ല സംവിധാനമെന്നും സൂചന

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ വിജയചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗം ഉടന്‍ വരുന്നു.. അക്ഷയ് കുമാറും വിദ്യാ ബാലനും ആയിരുന്നു ഭൂല്‍ ഭുലയ്യയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയദര്‍ശൻ ആയിരിക്കില്ല രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ഫര്‍ഹാദ് സാമ്ജിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും സംവിധാനം ചെയ്യുന്നതും.  ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായാല്‍ അഭിനേതാക്കളെ തീരുമാനിക്കും. അക്ഷയ് കുമാറും വിദ്യാ ബാലനും ആയിരിക്കുമോ അല്ലയോ ചിത്രത്തിലെന്ന് വ്യക്തമാക്കിയിട്ടില്ല.

Read more topics: # bhool bulaya second part
bhool bulaya second part

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES