മലയാളത്തിന്റെ പ്രിയ നടി ഭാവനയ്ക്ക് ഇന്ന് ഒന്നാം വിവാഹ വാര്‍ഷികം. ഭര്‍ത്താവ് നവിനുമായിട്ടുള്ള ചിത്രം പങ്കുവെച്ചാണ് വിവാഹവാര്‍ഷികത്തിന്റെ സന്തോഷ വാര്‍ത്ത താരം പങ്കുവച്ചത്. നീണ്ട അഞ്ച് വര്ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.സുഹൃത്തുക്കളും ബ്ന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ മഞ്ുവാര്യര്‍, സംയുക്താ വര്‍മ തുടങ്ങി നിരവധി പേരും പങ്കാളികളായിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. മെഹന്തി ചടങ്ങ് മുതല്‍ വിവാഹം വരെയുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമാലോകം ഒന്നടങ്കം ഭാവനയെ അനുഗ്രഹിക്കാനെത്തിയിരുന്നു. മനോഹരമായ ആ യാത്ര തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണിപ്പോള്‍.
കന്നട സിനിമയില്‍ ഭാവന കത്തി നില്‍ക്കുന്ന സമയത്താണ് നിര്‍മാതാവായ നവിനുമായി വിവാഹത്തിലാകുന്നത്. നവിന്‍ തന്നെയാണ് ആദ്യം ഇക്കാര്യം ഭാവനയോട് തുറന്നു പ്രതികരിച്ചത്. തുടര്‍ന്ന് ഇരുവരുടേയും കുടുംബാങ്ങളുടെ സമ്മതപ്രകാരം വിവാഹം നടക്കുകയായിരുന്നു. വിവാഹശേഷവും ആദം ജോണിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയിരുന്നു. ശേഷം കന്നഡ സിനിമയില്‍ സജീവ സാന്നിധ്യമായി നടി തുടരുകയാണ്.
കേരളയീയ ഹിന്ദു ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹ ചടങ്ങുകള്‍ നടന്നത്. പിന്നീട് കന്നഡ രീതിയലുള്ള താലികെട്ടും നടന്നു. കന്നഡ സിനിമയില്‍ സജീവമായ താരം വിജയ് സേതുപതി തൃഷ എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച 96ന്റെ കന്നഡ സിനിമയിലേക്കുള്ള കാത്തിരിപ്പിലാണ്.