ശാലീനത്വം തുളുമ്പുന്ന മുഖശ്രീയോടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ നടിയാണ് ഭാമ. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമാരംഗത്തെത്തിയ നടിയുടെ 30ാം പിറന്നാള്‍ ആഘോഷവീഡിയോ നേരത്തെ വൈറലായിരുന്നു. കൂടെയുള്ള സഹതാരങ്ങളുടെ വിവാഹം കഴിഞ്ഞിട്ടും ഭാമ എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ഏറെ നാളായി ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണ്. ഇപ്പോള്‍ ആ ചോദ്യത്തിന് മറുപടി നല്കിയിരിക്കയാണ് താരം.
നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഭാമ ഇപ്പോള്‍ അന്യഭാഷാ ചിത്രത്തിലാണ് അധികവും അഭിനയിക്കുന്നത്. മലയാളത്തില്‍ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്. താരം മലയാളത്തിലേക്ക് ഇല്ലെ എന്ന ചോദ്യത്തിനൊപ്പമാണ് വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും ചേച്ചിമാരുടെ മക്കളുടെ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
സ്വന്തമായി ഒരു കൊച്ചൊക്കെ വേണ്ടെയെന്നാണ് ആരാധകര്‍ ഇതിന് സ്ഥിരമായി കമന്റിടുന്നത്. രണ്ടുദിവസം മുമ്പായിരുന്നു അനു സിത്താരയുടെയും ഭര്‍ത്താവ് വിഷ്ണുപ്രസാദിന്റെയും വിവാഹവാര്‍ഷികം. ദമ്പതികള്‍ ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ഭാമ ഇവര്‍ക്ക് നാലാം വിവാഹവാര്‍ഷികം ആശംസിച്ചത്. ഇതിത് താഴെയായി നിരവധി കമന്റുകള്‍ എത്തി. ഇങ്ങനെ അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ... ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകുമോ? എന്നും ആരാധകര്‍ ചോദിച്ചു. ഞാന്‍ കെട്ടികൊളാമെന്ന് പോലും ഒരാള്‍ കമന്റിട്ടു. അതേസമയം വിവാഹത്തെ കുറിച്ച് ചോദിച്ചയാളോട് 2bac0md2 എന്നാണ് വിങ്കിങ്ങ് സിംബലോട് കൂടി ഭാമ മറുപടി നല്‍കിയത്. എന്താണ് ഈ കോഡു ഭാഷ എന്നറിയാതെ നിരവധി കമന്റുകള്‍ എത്തുന്നുണ്ട്.
പലരും ഭാമയോട് ഇക്കാര്യം ചോദിച്ചെങ്കിലും ഭാമ മറുപടി നല്‍കിയിട്ടില്ല. ഉടന്‍ തന്നെ വിവാഹിതയാകും എന്ന സൂചനയാണ് ഇതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഭാമ പ്രണയത്തിലാണെന്നും ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഒരു അഭിമുഖത്തില്‍ 2020ല്‍ വിവാഹം കഴിക്കുമെന്ന് നടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഭാമയുടെ കാമുകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍.