കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ നടിയാണ് ഭാമ. ശാലീന സൗന്ദര്യവും, നാടൻ പ്രകൃതവും, അഭിനയ മികവും കൊണ്ടും മലയാളസിനിമയെ കീഴ്പ്പെടുത്തിയ നടി കൂടിയാണ് ഭാമ. മാസങ്ങള്‍ക്ക് മുന്‍പാണ് നടി ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകള്‍ ജനിച്ചതിനെ കുറിച്ച് ഭാമ കൂടുതലായിട്ടൊന്നും പറഞ്ഞിരുന്നില്ല.
ഇപ്പോൾ കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് നടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മകളുടെ കൈകളും കാലുകളും ആര്‍ട്ട് ആയി ഒരുക്കിയ ഫോട്ടോ അടക്കമാണ് ഭാമ എത്തിയത്. അമൂല്യമായ ഈ സമ്മാനം തനിക്ക് ഒരുക്കി തന്നവരുടെ ചിത്രവും നടി പങ്കുവച്ചിരുന്നു. മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമായി. അവളെ ആദ്യമായി കൈയില്‍ എടുത്തപ്പോള്‍ എന്റെ ഈ ലോകം മുഴുവന്‍ മാറി പോയത് പോലെ എനിക്ക് തോന്നി. വളര്‍ന്ന് വരുമ്പോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മ്മകള്‍ ഇവിടെ സൂക്ഷിച്ച് വെക്കുകയാണ് ഞാന്‍'. എന്നുമാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നടി കുറിച്ചിരിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കുഞ്ഞ് ജനിച്ചതിനുശേഷം കുടുംബവുമായുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവായ അരുണിന് ജന്മദിനാശംസകള് അറിയിച്ച് നടി എത്തിയിരുന്നു. 'എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്, ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചുള്ള ആദ്യ പിറന്നാള്‍ ആണിത്' എന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഭര്‍ത്താവിന് നടി ആശംസ നേര്‍ന്നത്.